Type Here to Get Search Results !

സ്ക്രാച്ച്‌ കാര്‍ഡ് ചുരണ്ടിയപ്പോള്‍ 4993 രൂപ സമ്മാനം, പക്ഷേ പോയത് സ്വന്തം അക്കൗണ്ടില്‍ നിന്ന്; പരാതി

 





കാസര്‍കോട്; പണമിടപാട് ആപ്പില്‍ നിന്ന് സമ്മാനമായി ലഭിച്ച സ്ക്രാച്ച്‌ കാര്‍ഡു വഴി പണം നഷ്ടപ്പെട്ടതായി കണ്ണൂര്‍ സ്വദേശിയുടെ പരാതി. സ്ക്രീച്ച്‌ കാര്‍ഡ് ചുരണ്ടിയപ്പോള്‍ സമ്മാനമായി കാണിച്ച തുകയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. കാസര്‍കോട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥനും കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയുമായ ലിമ്‌നിത്ത് മോഹനാണ് പണം നഷ്ടപ്പെട്ടത്.


യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന സഹോദരി ഭര്‍ത്താവ് പിടിയില്‍


ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടാകുന്നത്. ലിമ്‌നിത്ത് ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ പണമിടപാട് ആപ്പ് വഴി ഒരു സ്ക്രാച്ച്‌ കാര്‍ഡ് ലഭിച്ചു. ഇത് തുറന്നു ചുരണ്ടിയപ്പോള്‍ 4993 രൂപ സമ്മാനം ലഭിച്ചതായി സന്ദേശം ലഭിച്ചു. സംശയം തോന്നി ഇടപാട് അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോഴേക്കും മറ്റൊരു ലിങ്കിലേക്ക് പോവുകയും അക്കൗണ്ടില്‍നിന്ന്‌ 4993 രൂപ നഷ്ടപ്പെട്ടതായി ആപ്പില്‍ സന്ദേശമെത്തുകയും ചെയ്തു.

പണമിടപാട് രേഖയില്‍ അഭിഷേക് എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എന്നാല്‍ പണം നഷ്ടപ്പെടുന്നതിന് മുമ്ബ് ഒടിപിയോ രഹസ്യ നമ്ബറോ ആവശ്യപ്പെട്ടിട്ടില്ലെന്നും ലിമ്‌നിത്ത് പറഞ്ഞു. അക്കൗണ്ടില്‍നിന്ന്‌ പണം നഷ്ടപ്പെട്ട ഉടന്‍ സൈബര്‍ സെല്ലിലും എടക്കാട് പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. കൂടുതല്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലിമ്‌നിത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിശദമായ അന്വേഷണം നടത്തിയാലേ തട്ടിപ്പിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe