Type Here to Get Search Results !

ചെങ്ങന്നൂരില്‍ ഭാര്യയുടെ കാമുകന്റെ കാലില്‍ വെടിവച്ച്‌ ഭര്‍ത്താവ്

 




ആലപ്പുഴ ; ഭാര്യയുടെ കാമുകന് നേരെ വെടിയുതിര്‍ത്ത് ഭര്‍ത്താവ് .ചെങ്ങന്നൂരിലാണ് സംഭവം . കോട്ടയം വടവാതൂര്‍ സ്വദേശി പ്രദീപാണ് ആക്രമണം നടത്തിയത് . ചെങ്ങന്നൂര്‍ സ്വദേശി ബെനോ വര്‍ഗീസിനാണ് തുടയില്‍ പരിക്കേറ്റത് .


പ്രദീപും , ഭാര്യയും തമ്മില്‍ കുറച്ച്‌ നാളുകള്‍ക്ക് മുന്‍പ് വിവാഹമോചനത്തിന് കേസ് നല്‍കിയിരുന്നു . അതിന്റെ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. എങ്കിലും യുവതി കാമുകനൊപ്പമായിരുന്നു താമസം .


ഭാര്യ കാമുകനൊപ്പം എം.സി റോഡില്‍ മുണ്ടന്‍കാവിലെ വാടക വീട്ടില്‍ താമസിക്കുകയാണെന്ന് കണ്ടെത്തിയതോടെ പ്രദീപ് ശനിയാഴ്ച അവിടെ എത്തി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും വെടിയുതിര്‍ക്കുകയുമായിരുന്നു .പരിക്കേറ്റ ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങി. സംഭവത്തിനു ശേഷം പ്രദീപ് ഒളിവില്‍ പോയി . ഇതിനെ കുറിച്ച്‌ പരാതി കിട്ടിയിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe