Type Here to Get Search Results !

സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു

 



ഇടുക്കി: സംസ്ഥാനത്തെ ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു. 24 മണിക്കൂറിനിടെ ഇടുക്കി സംഭരണിയില്‍ രണ്ട് അടിയോളം വെള്ളം കൂടി. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2367.44 അടിയാണ്, 61.54%. 2020ല്‍ ഇതേ സമയം ഇത് 2333.62 അടിയായിരുന്നു, 32.77%.


കഴിഞ്ഞ തവണത്തേക്കാല്‍ നിലവില്‍ 34 അടിയോളം വെള്ളം കൂടുതലാണിത്. പദ്ധതി പ്രദേശത്ത് 8.46 സെ.മീ. മഴ പെയ്തപ്പോള്‍ 64.094 മില്യണ്‍ യൂണിറ്റ് വെള്ളം ഒഴുകിയെത്തി. 15.985 മില്യണ്‍ യൂണിറ്റാണ് വൈദ്യുതി ഉത്പാദനം. നിലവിലെ കേന്ദ്ര ജലകമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള റൂള്‍ കര്‍വ് 2380.58 അടിയാണ്. 2372.58 അടി എത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും.


ഇടുക്കിക്കൊപ്പം ഇടമലയാറിലും ജലനിരപ്പുയര്‍ന്നു, 54% ആണ് ജലശേഖരം.


ജില്ലയില്‍ കല്ലാര്‍കുട്ടി, പാബ്ല, മലങ്കര ഡാമുകളുടെ ഷട്ടര്‍ തുറന്നിട്ടുണ്ട്. അതേസമയം 2018ലെ പ്രളയകാലത്തിന് സമാനമായി ഇടുക്കിയിലെ സംഭരണികളില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക കൂട്ടുകയാണ്. മുല്ലപ്പെരിയാര്‍ തുറക്കുകയും ഇടുക്കിയിലേക്ക് കൂടുതല്‍ വെള്ളം എത്തുകയും ചെയ്താല്‍ സംഭരണിയുടെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കേണ്ടി വരും. കനത്ത മഴയ്ക്ക് സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഭയത്തിലാണ് മലയോര ജനത.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe