Type Here to Get Search Results !

'മിന്നല്‍ മുരളി'യുടെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സിന്




 മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'.


 ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സ് ആണ് വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയ സമയത്ത് മാര്‍ച്ച് മാസത്തില്‍ തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരുന്നതാണ്. അതേസമയം ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്നത് എന്നാണ് ഇതു സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്.


ടൊവീനോയുടെ സമീപകാല ചിത്രം 'കള'യ്ക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ളിക്സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. തിയറ്റര്‍ റിലീസിനു ശേഷമാണ് ആമസോണ്‍ പ്രൈമിലൂടെ 'കള' എത്തിയത്. 'മിന്നല്‍ മുരളി'യും ഇതേ മാതൃകയില്‍ തിയറ്റര്‍ റിലീസിനു ശേഷമാവും നെറ്റ്ഫ്ളിക്സില്‍ എത്തുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe