Type Here to Get Search Results !

ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ

 



വത്തിക്കാൻ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് വത്തിക്കാൻ. വൻകുടലിലെ രോഗത്തിനാണ് 84 കാരനായ പോപ്പിന് ശസ്ത്രക്രിയ നടത്തുന്നത്. 

കേരളത്തിൽ ഇന്ന് 8037 കൊവിഡ് കേസുകൾ


റോമിലെ ആശുപത്രിയായ ഗെമെല്ലിയിലാണ്  ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെയാണ് സ്ഥിരമായി മാർപാപ്പമാരെ ചികിത്സിക്കുന്നത്.  2013 ൽ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.


സെപ്തംബറിൽ സ്ലോവാക്കിയയും ബുഡാപെസ്റ്റും സന്ദർശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചെറുപ്പത്തിൽ ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ ഒരു ഭാഗം അറുത്തുമാറ്റിയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ ഈ ശസ്ത്രക്രിയയെ തുടർന്ന് ഇദ്ദേഹത്തിന് ഇടയ്ക്ക് ശ്വാസതടസം അനുഭവപ്പെടാറുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe