Type Here to Get Search Results !

മദ്യലഹരിയില്‍ പാമ്ബിനെ കടിച്ചു; പത്തുതവണ മുഖത്ത് കൊത്തി; 65കാരന്‍ മരിച്ചു

 



പറ്റ്‌ന: മദ്യലഹരിയില്‍ അണലിയെ കടിച്ചയാള്‍ മരിച്ചു. നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമവാസി രാമ മഹ്‌തോയാണു മരിച്ചത്. 65 വയസ്സായിരുന്നു.


വീടിനു മുന്നിലിരിക്കുമ്ബോഴാണ് മഹ്‌തോയുടെ കാലില്‍ കടിയേറ്റത്. കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ടു പിടിച്ചു മഹ്‌തോ തിരിച്ചു കടിക്കുകയായിരുന്നു.മഹ്‌തോയുടെ കടിയേറ്റ അണലിയും വിട്ടില്ല. മഹ്‌തോയുടെ മുഖത്തു പത്തു തവണയാണ് കൊത്തിയത്. അതിന് പിന്നാലെ പാമ്ബിനെ കടിച്ച്‌ കൊന്ന ശേഷം മഹ്‌തോ വീടിനു മുന്നിലുള്ള മരക്കൊമ്ബില്‍ തൂക്കിയിട്ടു. വിഷപ്പാമ്ബായതിനാല്‍ ആശുപത്രിയില്‍ പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും മഹ്‌തോ വഴങ്ങിയില്ല.


മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ക്ഷേമപദ്ധതി; രൂപതകള്‍ക്ക് പിന്തുണ അറിയിച്ച്‌ കെസിബിസി


പാമ്ബിന്‍ കുഞ്ഞായതിനാല്‍ വിഷമുണ്ടാകില്ലെന്ന ധൈര്യത്തിലായിരുന്നു മഹ്‌തോ.

ഞായറാഴ്ച വൈകിട്ട് ഉറങ്ങാന്‍ കിടന്ന മഹ്‌തോ തിങ്കളാഴ്ച ഉണര്‍ന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe