Type Here to Get Search Results !

മൈഗ്രേയ്ന്‍ കുറയ്ക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍

 





ഇന്ന് മിക്കവരുടെയും പ്രശ്നമാണ് മൈഗ്രേയ്ന്‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്‍ കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.സന്ധ്യ കഴിഞ്ഞാല്‍ കോഫിയും കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വര്‍ധിപ്പിക്കുകയേയുള്ളൂ.



ഉറക്കം വരുന്നില്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് സ്ട്രെസ് നല്‍കും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും.കിടക്കുന്നതിനു തൊട്ടുമുന്‍പു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാവൂ.

മൈഗ്രേയ്ന്‍ കുറയാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. അല്‍പം നാരങ്ങ നീര് ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതെ അരച്ച്‌ കഴിക്കുകയോ ചെയ്യുന്നത് മൈഗ്രേയ്ന്‍ കുറയ്ക്കാന്‍ സഹായിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe