Type Here to Get Search Results !

ജനനത്തീയതിയും മരണദിവസവും ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷം യുവാവ് ജീവനൊടുക്കി

 




ഇടുക്കി: ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവെച്ച ശേഷം സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഇടുക്കി ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


മദ്യലഹരിയില്‍ പാമ്ബിനെ കടിച്ചു; പത്തുതവണ മുഖത്ത് കൊത്തി; 65കാരന്‍ മരിച്ചു



ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ദീപു. കോവിഡ് കാലത്ത് വലിയ കടക്കെണിയിലായതായാണ് ബന്ധുക്കളും പൊലീസും നല്‍കുന്ന വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. അടുത്തിടെ സാമ്ബത്തിക ബാധ്യതയെ തുടര്‍ന്ന് ജില്ലയില്‍ തൂക്കൂപാലത്ത് ബേക്കറി ഉടമയും രാജകുമാരി കോഴിക്കട ഉടമയും ആത്മഹത്യ ചെയ്തിരുന്നു


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe