Type Here to Get Search Results !

ആന്‍ഡ്രോയ്ഡിന്റെ 12 എത്തി ,ലഭിക്കുന്ന ഫോണുകളുടെ ലിസ്റ്റ് നോക്കാം

 



ഗൂഗിളിന്റെ പുതിയ I/O 2021 അറിയിപ്പുകള്‍ ഇതാ എത്തിയിരിക്കുന്നു .ആന്‍ഡ്രോയിഡിന്റെ ഉപഭോതാക്കള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന അറിയിപ്പുകളും ഇത്തവണ ഗൂഗിളിന്റെ ഭാഗത്തുനിന്നും എത്തിയിരിക്കുന്നു .അതില്‍ പ്രധാനമായും എടുത്തു പറയേണ്ടത് ആന്‍ഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകള്‍ തന്നെയാണ് .ആന്‍ഡ്രോയിഡിന്റെ 11 നു ശേഷം ഇതാ ആന്‍ഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം എത്തിയിരിക്കുന്നു .

അതിന്നായി പുതിയ ഡിസൈന്‍ ആണ് ഗൂഗിള്‍ ഇതിനു നല്‍കിയിരിക്കുന്നത് .ഈ ഡിസൈന്‍ മെറ്റീരിയല്‍ യൂ എന്ന പേരിലാണ് അറിയപ്പെടുന്നത് .ഇപ്പോള്‍ ആന്‍ഡ്രോയിഡിന്റെ ചില ഫോണുകളില്‍ Android 12 Beta 1 ഉടനെ തന്നെ ലഭിക്കുന്നതാണ് .ഗൂഗിളിന്റെ പിക്സല്‍ ഫോണുകളില്‍ ആണ് ആദ്യം ആന്‍ഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകള്‍ ലഭിക്കുന്നത് .







അതുപോലെ അടുത്തതായി എടുത്തു പറയേണ്ട പുതിയ അറിയിപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ ക്രോമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു .ഏതെങ്കിലും രീതിയില്‍ സുരക്ഷ ലംഘനങ്ങള്‍ നടന്നാല്‍ അത് കണ്ടെത്താന് ഗൂഗിള്‍ ക്രോമിനെ പ്രാപ്തമാക്കിയിരിക്കുന്നു എന്നതാണ് ഗൂഗിളിന്റെ അറിയിപ്പുകളില്‍ ഏറെ ശ്രദ്ധേയം .അതുപോലെ തന്നെ പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ മാപ്പിലും കൂടാതെ ഫോട്ടോകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു .






ഇപ്പോള്‍ ആന്‍ഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകളായ ആന്‍ഡ്രോയിഡ് 12 Beta 1 ലഭ്യമാകുന്ന ഫോണുകള്‍ ഏതൊക്കെയെന്നു നോക്കാം .റിപ്പോര്‍ട്ടുകള്‍ പ്രകാരം OnePlus 9,OnePlus 9 Pro ,Oppo Find X3 Pro,Asus ZenFone 8,Xiaomi Mi 11,Xiaomi Mi 11i,Xiaomi Mi 11X Pro,Xiaomi Mi 11 Ultra,Realme GT,iQoo 7 Legend,iQoo 7 Legend ,Oppo Find X3 Pro എന്നി ഫോണുകളില്‍ Android 12 Beta 1 ലഭിക്കുന്നതാണ് .

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe