ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് ഇന്നലെ രാത്രിയോടെ സംഭവമുണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ് പെണ്‍കുട്ടി.
ബൈക്കിലെത്തിയ രണ്ടുപേര്‍ രാത്രിയില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു അപ്പോള്‍ അതുവഴി വന്ന പൊലീസ് പൈലറ്റ് വാഹനം കണ്ട് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.