Type Here to Get Search Results !

'ചുരുളി' കാണാന്‍ തമിഴകത്തേയ്ക്ക് ഒരു ഉല്ലാസ യാത്ര

 



തേനിയില്‍ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. സുരുളിപ്പെട്ടി വെള്ളച്ചാട്ടം അവയില്‍ പ്രധാനപെട്ടതാണ്.150 അടി ഉയരത്തില്‍ നിന്നാണ് വെള്ളത്തിന്‍റെ ആദ്യ പതനം.


ഈ വെള്ളം ഒരു കുളത്തിലേക്ക് വീണ് വീണ്ടും നാല്പത് അടിയോളം താഴേക്ക് പതിക്കുന്നു. മേഘമലൈ എന്ന സ്ഥലത്ത് നിന്നാണ് വെള്ളച്ചാട്ടത്തിന്‍റെ ഉത്ഭവം


ബീഹാർ ഗ്രാമങ്ങളിലെ ജീവിത യാഥാർഥ്യങ്ങൾ - ആദില ബാനു


ത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'യല്ല.
തേനിയില്‍‌ നിന്ന് 47 കിലോമീറ്റര്‍ ദൂരെയുള്ള ചുരുളി (സുരുളി) വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയാണ്.


രണ്ട് ഘട്ടങ്ങളായാണ് ഈ വെള്ളച്ചാട്ടം.150 അടി ഉയരത്തില്‍ നിന്നാണ് വെള്ളത്തിന്‍റെ ആദ്യ പതനം. ഈ വെള്ളം ഒരു കുളത്തിലേക്ക് പതിച്ച്‌ വീണ്ടും നാല്പത് അടിയോളം താഴേക്ക് വീഴുന്നു. മേഘമലൈ എന്ന സ്ഥലത്ത് നിന്നാണ് ഈ വെള്ളച്ചാട്ടത്തിന്‍റെ ഉത്ഭവം. ചിലപ്പതികാരം എന്ന കാവ്യത്തില്‍ പ്രശസ്ത തമിഴ് കവി ഇളങ്കോവടികള്‍ ഈ വെള്ളച്ചാട്ടത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ട്.

തമിഴ്നാടിന്റെ മുന്തിരി തോട്ടമാണ് തേനി. ഒപ്പം മുളക്, പഞ്ഞി, തുണിത്തരങ്ങള്‍ എന്നിവയ്ക്കും പേരുകേട്ട സ്ഥലം.



കോട്ടയത്തു നിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപെരിയാര്‍, കുമളി വഴി തേനിയില്‍ എത്താം. കുമളിയില്‍നിന്നും ചെങ്കുത്തായ മലയിറക്കം. വളഞ്ഞു പുളഞ്ഞ വഴിയില്‍ കൂടിയുള്ള യാത്ര ഹരം പകരുന്നതാണ്. ചുറ്റുപാടും ഉയരം കുറഞ്ഞ പാഴ് ചെടികള്‍ നിറഞ്ഞ കാടുകളാണ്. ഓരോ വളവുകളിലും വിശാലമായ കൃഷിയിടങ്ങളുടെ കാഴ്ചകള്‍ തരുന്നത് വിവരിക്കാനാവാത്ത അനുഭവമാണ്. ഏകദേശം 13 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ചുരം റോഡിന്. സമതലഭൂമിയില്‍ എത്തുമ്ബോള്‍ നമ്മെ വരവേല്‍ക്കുന്നത് വിശാലമായ കൃഷിയിടങ്ങളാണ്. പുളിയും, ചോളവും, പച്ചക്കറികളും കൊണ്ട് പല വര്‍ണ്ണങ്ങളില്‍ നോക്കെത്താത്ത ദൂരത്ത് പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍.



പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് തേനി. തേനി ജില്ലയില്‍ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണ്ട്.



അവയില്‍ ഏറെ പ്രധാനപെട്ടതാണ് സുരുളിപ്പെട്ടി വെള്ളച്ചാട്ടം. ഇംഗ്ലീഷില്‍ ചുരുളി എന്നാണ് പറയപ്പെടുന്നത്. മുല്ലപെരിയാര്‍, സുരുളി, വരഗാനദി, വൈഗൈ നദി എന്നീ നദികള്‍ തേനിയിലൂടെ ഒഴുകുന്നു. ശാന്തസുന്ദരമായ തമിഴ് ഗ്രാമങ്ങളില്‍ കൂടിയുള്ള യാത്ര മനസ്സിനെ മാത്രമല്ല ശരീരത്തെയും കുളിര്‍പ്പിക്കും. മേഘമലയും ഇവിടെ അടുത്തു തന്നെ.


ഇത് 2 ഘട്ടങ്ങളുള്ള വെള്ളച്ചാട്ടമാണ്.



മേഘമലൈ പര്‍വതനിരയില്‍ നിന്ന് ഉത്ഭവിക്കുന്ന സുരുലി നദിയിലാണ് നയനാനന്ദകരമായ ഈ വെള്ളച്ചാട്ടം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe