Type Here to Get Search Results !

മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു, അവസാന തീയതി നവംബര്‍ 12

 




തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു.


ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍, പ്രോജക്‌ട് ടെക്‌നിക്കല്‍ ഓഫീസര്‍, പ്രോജക്‌ട് ടെക്‌നീഷ്യന്‍ / ഫീല്‍ഡ് വര്‍ക്കര്‍ എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.


ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒരു ഒഴിവാണ് ഉള്ളത്. എംബിബിഎസ് ഡിഗ്രി, ടിസിഎംസി/ എംസിടി/എന്‍എംസി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോജക്‌ട് ടെക്‌നിക്കല്‍ ഓഫീസര്‍ ( ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍ കം ഫീല്‍ഡ് ക്വാളിറ്റി സൂപ്പര്‍വൈസര്‍/സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍) തസ്തികയിലേയ്ക്ക് നേഴ്‌സിംഗില്‍ ഡിഗ്രി/ ഡിപ്ലോമ. കേരളാ നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഗവണ്‍മെന്റ് / അംഗീകൃത സ്ഥാപനത്തില്‍ സ്റ്റാഫ് നേഴ്‌സായോ റിസര്‍ച്ച്‌ സ്റ്റാഫ് ആയോ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഐസിഎംആറിന്റേയോ കേന്ദ്ര ഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്‍മെന്റിന്റെയോ കീഴില്‍ ഫീല്‍ഡ് വര്‍ക്കര്‍ / ടെക്‌നീഷ്യനായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത ഫീല്‍ഡിലുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.



പ്രോജക്‌ട് ടെക്‌നിക്കല്‍ ഓഫീസര്‍ (ഡയറ്റീഷ്യന്‍ കം ഫീല്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍) തസ്തികയിലേയ്ക്ക് കേരള ഗവണ്‍മെന്റ് ജിഒ (എംഎസ്) നമ്ബര്‍: 120/2019/ എച്ച്‌ആന്റ്‌എഫ്ഡബ്ല്യൂഡി തീയതി 03/08/2019 പ്രകാരം ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, ഐസിഎംആര്‍ / കേന്ദ്ര ഗവണ്‍മെന്റ് / സംസ്ഥാന ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ഫീല്‍ഡ് വര്‍ക്കില്‍ കുറഞ്ഞത് രണ്ടു വര്‍ഷം ഡയറ്റീഷ്യന്‍ / ഫീല്‍ഡ് വര്‍ക്കര്‍ / ഫീല്‍ഡ് ടെക്‌നീഷ്യനിലുള്ള പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോജക്‌ട് ടെക്‌നീഷ്യന്‍ / ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ സയന്‍സ് മുഖ്യവിഷയത്തില്‍ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.ദ്വിവത്സര മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ഡിപ്ലോമ / ഒരു വര്‍ഷ ഡിഎംഎല്‍ടിയും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, ബിഎസ്‌സി (എംഎല്‍ടി) ഡിഗ്രി മൂന്നു വര്‍ഷത്തെ എക്പീരിയന്‍സായി കണക്കാക്കും അല്ലെങ്കില്‍ നേഴ്‌സിംഗില്‍ ഡിഗ്രി/ ഡിപ്ലോമ. കേരളാ നേഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാ തസ്തികയുടെയും കരാര്‍ കാലാവധി ഒരു വര്‍ഷമാണ്.


അപേക്ഷിക്കുന്നവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 12.11.2021 വൈകുന്നേരം 3 മണിക്ക് മുമ്ബായി തിരുവനന്തപുരം മെഡിക്കല്‍ പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ മെയില്‍ വഴിയോ നേരിട്ടോ നല്‍കേണ്ടതാണ്. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേല്‍വിലാസം, ഇ മെയില്‍ അഡ്രസ്, മൊബൈല്‍ നമ്ബര്‍ എന്നിവ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe