Type Here to Get Search Results !

ഒന്‍പതാം ക്‌ളാസുകാരെ കാണാതായ സംഭവം: തങ്ങള്‍ പോയത് എന്തിനെന്ന് സിആര്‍പിഎഫിനോട് വ്യക്തമാക്കി ഇരട്ടസഹോദരികള്‍

 



പാലക്കാട് : ആലത്തൂരില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരിമാര്‍ വീടുവിട്ടറിങ്ങിയത് കാമുകന്‍മാര്‍ക്കൊപ്പം ജീവിക്കാന്‍.

പ്രണയം വീട്ടുകാര്‍ നിരസിച്ചതോടെയാണ് വീടുവിട്ട് ഇറങ്ങിയത് എന്നാണ് കുട്ടികള്‍ സിആര്‍പിഎഫിന് നല്‍കിയ മൊഴി. തങ്ങള്‍ പരസ്പരം ഇഷ്ടത്തിലാണെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു.



ഇതോടെ ഒന്നിച്ച്‌ ജീവിക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും കുട്ടികള്‍ സിആര്‍പിഎഫിന് മൊഴി നല്‍കി. ഇവരുടെ പക്കല്‍ നിന്നും 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും കണ്ടെത്തി. കഴിഞ്ഞ ആഴ്ച വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ചയാണ് സഹപാഠികളായ നാല് പേരെയും കാണാതായത്.



പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ കുട്ടികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുന്നതിനിടെ കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe