ന്യൂഡല്‍ഹി:ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ വിദേശത്തുനിന്നെത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ.
വിദേശത്തുനിന്നു വരുന്നവര്‍ സ്വയം സാക്ഷ്യപത്രം പൂരിപ്പിച്ച് നല്‍കണം. ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത പക്ഷം പ്രവേശനം അനുവദിക്കില്ല. ഒമിക്രോണ്‍ ഭീതി പടര്‍ത്തുന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞും ആര്.ടി.പി.സി.ആര് പരിശോധനയ്ക്കായി സാമ്ബിള്‍ നല്‍കണം.
പോസിറ്റീവ് ആണെന്നു വന്നാല്‍ സാമ്ബിള്‍ ജെനോം സീക്വന്‍സിങ്ങിന് അയയ്ക്കും. ഒമിക്രോണ്‍ വകഭേദമാണെങ്കില്‍ കൂടുതല്‍ കടുത്ത ക്വാറന്റൈന് നിബന്ധനകളാകും. ഒമിക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ കൂടി 7 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണം