Type Here to Get Search Results !

വാക്സിനെടുക്കാത്തവര്‍ക്ക് നേരെ വടിയോങ്ങി സര്‍ക്കാര്‍, കൊവിഡ് വന്നാല്‍ സൗജന്യ ചികിത്സ നല്‍കില്ലെന്ന് മുഖ്യമന്ത്രി

 




തിരുവനന്തപുരം : പുതിയ കൊവിഡ് വകഭേദം ലോകരാജ്യങ്ങളില്‍ ഭീതി പടര്‍ത്തവെ പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍.


വാക്സിനെടുക്കാത്ത ആളുകള്‍ക്ക് കൊവിഡ് പിടിപെട്ടാല്‍ സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങള്‍ ഇനിമുതല്‍ നല്‍കില്ല. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍ അലര്‍ജി ഉള്‍പ്പടെയുള്ള ആരോഗ്യകാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ കഴിയാത്തവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം.


സ്‌കൂള്‍ അദ്ധ്യാപകരില്‍ അയ്യായിരത്തോളം പേര്‍ ഇനിയും വാക്സിനെടുക്കാത്തതാണ് സര്‍ക്കാരിനെ കര്‍ശന നടപടികളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ആരോഗ്യ കാരണങ്ങളാല്‍ വാക്സിനെടുക്കാത്ത അദ്ധ്യാപകര്‍ ഉടന്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും. മറ്റ് കാരണങ്ങളാല്‍ വാക്സിനെടുക്കാത്തവര്‍ ആഴ്ച തോറും സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റാവാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. സ്‌കൂളിലും കോളേജുകളിലും എത്തുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് ഈ നടപടി. സ്‌കൂളുകള്‍ക്ക് പുറമേ പൊതുജനങ്ങളുമായി ഇടപെടുന്ന സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.


ഒമിക്രോണ്‍ വേണം ജാഗ്രത

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നതിനിടെ സംസ്ഥാനത്ത് ജാഗ്രത ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെത്തുന്നവരുടെ വിദേശ യാത്രകളെ കുറിച്ച്‌ വിശദമായി പരിശോധിക്കും, ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാവരുതെന്ന് മുഖ്യമന്ത്രി ആരോഗ്യ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കി.


സ്‌കൂള്‍ പ്രവര്‍ത്തി സമയം സംബന്ധിച്ച്‌ മാറ്റങ്ങള്‍ വരുത്തേണ്ടെന്നും അവലോകന യോഗം തീരുമാനിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളുകളിലെത്തി പഠിക്കാന്‍ അനുമതി നല്‍കും. വാക്സിന്‍ രണ്ടാം ഡോസ് എല്ലാവര്‍ക്കും എത്രയും വേഗം പൂര്‍ത്തിയാക്കും, ഇതിനായി വാക്സിനെടുക്കേണ്ടവരെ എത്തിക്കുവാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും, ഇതിനായുളള ഒരുക്കങ്ങള്‍ എത്രയും വേഗം എടുക്കാന്‍ ജില്ലാ ഭരണാധികാരികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
Unknown said…
ഇപ്പോ കാര്യം പിടികിട്ടി.. കുറെ നാളായിട് ഉണ്ടാർന്ന സംശയമായിരുന്നു, വാക്‌സിൻ എടുത്താലും കൊറോണ വരുമെങ്കിൽ എന്തിനാണ് എടുക്കുന്നതെന്ന്.. അപ്പൊ വാക്‌സിൻ എടുത്തവർക് ഫ്രീ ചികിത്സ അല്ലെ 🌝

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe