Type Here to Get Search Results !

ഹിന്ദു വ്യാപാരികളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങുക തുടങ്ങിയ 25 ഇന നിര്‍ദേശങ്ങളുമായി അയല്‍കൂട്ട വാട്​സാപ്​ ഗ്രൂപ്പില്‍ വിദ്വേഷ പ്രചരണം

 



കൊടുങ്ങല്ലൂര്‍: വര്‍ഗീയ ചേരിതിരിവും വിദ്വേഷവും സൃഷ്ടിക്കാന്‍ അയല്‍കൂട്ട വാട്സപ്പ് കൂട്ടായ്മ കേന്ദ്രീകരിച്ച്‌ ആസൂത്രിത പ്രചരണം.

നഗരസഭ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മാനസം അയല്‍കൂട്ടത്തിന്‍്റെ വാട്സപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട വര്‍ഗ്ഗീയ പ്രചാരണത്തിനെതിരെ കേരള മഹിളാ സംഘം ലോകമലേശ്വരം കമ്മറ്റി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഹിന്ദുക്കളോടുള്ള ആഹ്വാനവും, അവര്‍ നടപ്പാക്കേണ്ട 25 ഇന നിര്‍ദ്ദേശങ്ങളുമാണ് സന്ദേശത്തിലുള്ളത്. 


ഈ നിര്‍ദ്ദേശങ്ങളുടെ കോപ്പി സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഹിന്ദു നേതാവിനെ തെരഞ്ഞെടുക്കുക, ഹിന്ദു വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക തുടങ്ങി മൊബൈല്‍ റീചാര്‍ജ്ജ് പോലും ഹിന്ദു കടകളില്‍ നിന്ന് ആകണമെന്ന് വരെ 25 ഇന നിര്‍ദ്ദേശങ്ങളിലുണ്ട്. വീടുകളില്‍ കുട്ടികളെയും മാതാപിതാക്കളെയും ഇത് സംബന്ധിച്ച്‌ ബോധവത്ക്കരണം നടത്താനും പറയുന്നു.



അയല്‍ക്കൂട്ടം വാട്സപ്പ് കൂട്ടയ്മയിലൂടെ നടക്കുന്നത് കൊടിയ വര്‍ഗ്ഗീയ പ്രചാരണമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സമൂഹം ജാഗ്രത പാലിക്കണമെന്നും സി.പി.ഐ. കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe