Type Here to Get Search Results !

''സഹോ... ഞാന്‍ പറന്നുയരുകയാണ്‌...'' ; കൂട്ടുകാര്‍ക്ക്‌ പ്രദീപിന്റെ ശബ്ദസന്ദേശം

 






തൃശൂര്‍: ‘‘സഹോ.... സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനൊപ്പം ഞാന്‍ പറന്നുയരുകയാണ്.....’’ പത്താംക്ലാസിലെ സഹപാഠിയും പൊലീസ് ഉദ്യോഗസ്ഥനുമായ ഐ എ അജിത്തിന് അവസാനമായി പ്രദീപ് ആ വോയ്സ് മെസേജ് അയച്ചു.


‘‘സേഫല്ലേ... ’’എന്ന മറുപടിക്ക് പക്ഷേ പ്രദീപ് പ്രതികരിച്ചില്ല. ചങ്ക് ചങ്ങാതിമാരുടെ പ്രിയ കൂട്ടുകാരന്‍ എന്നെന്നേക്കുമായി പറന്നകലുകയായിരുന്നു അപ്പോഴെന്ന് ആരും അറിഞ്ഞില്ല. തീവ്രവാദി മേഖലകളിലുള്‍പ്പെടെ സേവനമനുഷ്ഠിക്കുമ്ബോഴും പ്രദീപിന് ഭീതിയൊട്ടുമില്ല. ഏറ്റെടുത്ത ദൗത്യം കഴിഞ്ഞാല്‍ ഉടന്‍ കൂട്ടുകാരെ തേടി ‘ചത്തിട്ടില്ലടാ’ എന്ന സന്ദേശമെത്തുമായിരുന്നു.



രണ്ടുമാസം മുമ്ബ് വിളിച്ചു. ഇനി സര്‍വീസ് അധികകാലമില്ല. നാട്ടില്‍ വന്നാല്‍ വീണ്ടും ഒന്നിക്കണമെന്നും പറഞ്ഞു. അച്ഛന് സുഖമില്ലാത്തതിനെത്തുടര്‍ന്ന് അതിനിടെ കഴിഞ്ഞ മാസം നാട്ടിലെത്തി. തിരിച്ചുപോയ ശേഷം വീണ്ടും മെസേജ് അയച്ചു. ‘‘ സഹോ.... ഞാന്‍ ഇന്ന് തിരിച്ചെത്തീട്ടോ. ഇനി പത്തുദിവസം ക്വാറന്റൈന്‍, അതു കഴിഞ്ഞാല്‍ ജോലിക്ക് കയറണം’. പക്ഷേ, ജോലിക്ക് കയറി നാലാം ദിവസം മരണത്തിലേക്കാണ് പറന്നുയര്‍ന്നത്.


പുത്തൂര്‍ ഗവ. ഹൈസ്കൂളില്‍ 2000 എസ്‌എസ്‌എല്‍സി ബാച്ചാണ് പ്രദീപ്. കൂലിപ്പണിക്കാരായ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe