Type Here to Get Search Results !

ജനുവരി രണ്ടാം പകുതിയില്‍ ഏഴ് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; അവധി ദിനങ്ങള്‍ അറിയാം

 





ജനുവരി രണ്ടാം പകുതിയിലെ ബാങ്ക് അവധി ദിനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ജനുവരിയില്‍ വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ ആകെ 16 ബാങ്ക് അവധികളാണ് (bank holidays) ഉള്ളത്.


ഇതില്‍ ഒമ്ബതെണ്ണം ഇതിനകം കഴിഞ്ഞു. ജനുവരി 15(january 15) മുതല്‍, ഈ മാസത്തിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 7 ദിവസം (7 days) വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.



ആര്‍ബിഐ (rbi) 2022ലെ അവധി ദിവസങ്ങളുടെ ലിസ്റ്റ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ് അവധി ദിവസങ്ങള്‍ കണക്കാക്കിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ മകരസംക്രാന്തി ഉത്സവത്തോടനുബന്ധിച്ച്‌ സ്വകാര്യ, പൊതുമേഖലയിലുടനീളമുള്ള ബാങ്കുകള്‍ക്ക് ജനുവരി 15 ശനിയാഴ്ച അവധിയായിരിക്കും.



ബാങ്ക് അവധികള്‍ സംസ്ഥാനാടിസ്ഥാനത്തിലുള്ളതായതിനാല്‍ ഓരോ സംസ്ഥാനങ്ങളിലെയും അവധി ദിനങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ഈ മാസം നിങ്ങള്‍ക്ക് ബാങ്കില്‍ എത്തി പൂര്‍ത്തീകരിക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങള്‍ ഏതൊക്കെയാണെന്ന് അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് പരിശോധിക്കണം.



സെന്‍ട്രല്‍ ബാങ്കിന്റെ പട്ടിക പ്രകാരം, ഈ മാസം 11 അവധി ദിവസങ്ങളുണ്ട്. ബാക്കിയുള്ളവ വാരാന്ത്യ അവധികളാണ്. മാസത്തിലെ എല്ലാ ഞായറാഴ്ചയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആര്‍ബിഐയുടെ അവധി ദിനങ്ങളുടെ പട്ടിക മൂന്നായി തരംതിരിച്ചിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധി ദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിവയാണിവ.



ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട്, ഹോളിഡേ അണ്ടര്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് ആന്‍ഡ് റിയല്‍ടൈം സെറ്റില്‍മെന്റ് ഹോളിഡേ, ബാങ്ക്സ് ക്ലോസിങ് ഓഫ് അക്കൗണ്ട്സ് എന്നിങ്ങനെ മൂന്ന് നിയമങ്ങള്‍ക്ക് കീഴിലാണ് അവധികള്‍ക്കായുള്ള സെന്‍ട്രല്‍ ബാങ്കിന്റെ അറിയിപ്പ് ലഭിക്കുക. ഈ അറിയിപ്പ് ലഭിച്ച ദിവസങ്ങളില്‍ പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും.



ആര്‍ബിഐ ഉത്തരവനുസരിച്ച്‌ 2022 ജനുവരി മാസത്തിന്റെ രണ്ടാം പകുതിയിലെ അവധി ദിനങ്ങളുടെ പട്ടിക ഇതാ (ജനുവരി 15 മുതല്‍)



ജനുവരി 15- ഉത്തരായന പുണ്യകാല മകര സംക്രാന്തി ഉത്സവം, പൊങ്കല്‍, തിരുവള്ളുവര്‍ ദിനം-ബംഗളൂരു, ചെന്നൈ, ഗാംഗാടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അവധി
ജനുവരി 18- തായ് പൂസം- ചെന്നൈ
ജനുവരി 26 - റിപ്പബ്ലിക് ദിനം - ഇംഫാല്‍, ജയ്പൂര്‍, ശ്രീനഗര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, അഗര്‍ത്തല എന്നിവയൊഴികെ രാജ്യത്തുടനീളം



സംസ്ഥാനം തിരിച്ചുള്ള വിവിധ അവധി ദിവസങ്ങള്‍ക്ക് പുറമെ, വാരാന്ത്യങ്ങളിലെ ചില ദിവസങ്ങളും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

ജനുവരി 16- ഞായറാഴ്ച
ജനുവരി 22- മാസത്തിലെ നാലാമത്തെ ശനിയാഴ്ച
ജനുവരി 23- ഞായറാഴ്ച
ജനുവരി 30- ഞായറാഴ്ച


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe