Type Here to Get Search Results !

കോവിഡ് രോഗബാധിതരില്‍ കൂടുതല്‍ 20-30 ​പ്രായക്കാര്‍

 




തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ രോ​ഗി​ക​ളി​ല്‍ കൂ​ടു​ത​ലും 20നും 30​നും ഇ​ട​യി​ല്‍ ​പ്രാ​യ​മു​ള്ള​വ​രെ​ന്ന്​ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്​.

എ​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂ​ം തു​റ​ക്കും.



ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചാ​ല്‍ രോ​ഗി​ക​ളെ ആ​വ​ശ്യാ​നു​സ​ര​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത് ക്ര​മീ​ക​രി​ക്കലാ​ണ് ല​ക്ഷ്യം. ജി​ല്ല​ക​ളി​ലെ പ്രോ​ഗ്രാം മാ​നേ​ജ്‌​മെ​ന്‍റ്​ സ​പ്പോ​ര്‍​ട്ട് യൂ​നി​റ്റു​ക​ളാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട രോ​ഗി​ക​ളു​ടെ കാ​ര്യം തീ​രു​മാ​നി​ക്കു​ക. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളും ഡി.​പി.​എം.​എ​സ്.​യു​ക​ളു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യം സു​ഗ​മ​മാ​ക്കാ​നാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​.


ഗേള്‍സ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം ; വീഡിയോയില്‍ കണ്ട മദ്ധ്യവയസ്ക്കന്‍ പിടിയില്‍


കു​ട്ടി​ക​ളി​ലെ വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​ത്യേ​ക കാ​മ്ബ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും. 15ന്​ മു​ക​ളി​ലു​ള്ള​വ​രി​ല്‍ 68 ശ​ത​മാ​നം​പേ​ര്‍​ക്ക്​ വാ​ക്‌​സി​ന്‍ ന​ല്‍​കി. 18നു ​മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ 84 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കി. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക​ട​യി​ല്‍ കോ​വി​ഡ് വ്യാ​പനം വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ കു​റ​വ്​ പ​രി​ഹ​രി​ക്കാന്‍​ 4917 പേ​രെ നി​യ​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. കോ​വി​ഡ് ബ്രി​ഗേ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. കോ​വി​ഡ്​ ചി​കി​ത്സ​യി​ലു​ള്ള​വ​രി​ല്‍ ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ ആ​വ​ശ്യ​മു​ള്ള​ത്​ 0.7 ശ​ത​മാ​നം പേ​ര്‍ക്ക്. 0.4 ശ​ത​മാ​നം പേ​ര്‍​ക്കാ​ണ്​ ഐ.​സി.​യു കി​ട​ക്ക​ ആ​വ​ശ്യം വ​ന്ന​ത്.



സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 3107 ഐ.​സി.​യു കി​ട​ക്ക​ക​ളി​ല്‍ 1328 ല്‍ ​കോ​വി​ഡ്-​കോ​വി​ഡി​ത​ര രോ​ഗി​ക​ളാ​ണു​ള്ള​ത് (42.7 ശ​ത​മാ​നം). അ​തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ 385 മാ​ത്ര​മാ​ണ്. 57 ശ​ത​മാ​ന​ത്തോ​ളം ഐ.​സി.​യു കി​ട​ക്ക​ക​ള്‍ ഒ​ഴി​വു​ണ്ട്. ആ​കെ 2293 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ല്‍ 322ല്‍ ​കോ​വി​ഡ്-​കോ​വി​ഡി​ത​ര രോ​ഗി​ക​ളു​ണ്ട്​ (14 ശ​ത​മാ​നം). ഇ​തി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ 100 പേ​രാ​ണ്. 86 ശ​ത​മാ​നം വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ ഒ​ഴി​വു​ണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe