Type Here to Get Search Results !

അടിമാലി വാളറക്ക് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

 




ഇടുക്കി അടിമാലി വാളറക്ക് സമീപം ടിപ്പർ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും മരിച്ചു. തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.


കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് നിയന്ത്രണം വിട്ട് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. കോതമംഗലത്തു നിന്നും വരുന്നതിനിടെയാണ് അപകടം. 300 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ലോറി വീണത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയിൽ എത്തി. ഹൈവേ പോലീസും നാട്ടുകാരും വനപാലകരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.


മൂവാറ്റുപുഴയിൽ നിന്നും ക്രെയിൻ എത്തിച്ച് ലോറിയുടെ ഭാഗങ്ങൾ ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ്  അപകടത്തിൽ പെട്ടവരെ പുറത്തെടുക്കാൻ കഴിഞ്ഞത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe