Type Here to Get Search Results !

ആർ എസ് എസ് നെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ അടച്ച ഉസ്മാൻ കട്ടപ്പനക്ക് ജാമ്യം

 





കട്ടപ്പന: ആർഎസ്എസിനേയും പൊലീസിനേയും വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് പൊലീസ് അറസ്റ്റ് ചെയത് ജയിലിലടച്ച യുവാവിന് ജാമ്യം. ഇടുക്കി കട്ടപ്പന സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ ഉസ്മാൻ ഹമീദിനാണ് കോടതി ജാമ്യം അനുവദിച്ചത്.


 

ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി 14 ദിവസം മുമ്പാണ് ഉസ്മാൻ ഹമീദിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.


Read Also:- ഇനി നിങ്ങളുടെ ബയോഡാറ്റ, പ്രൊഫഷണൽ രീതിയിൽ നിങ്ങൾക്ക് തന്നെ നിർമിക്കാം, വളരെ ഈസി ആയി... കിടിലൻ ആപ്പ്

 

ആരുടേയും പരാതിയില്ലാതിരുന്ന കേസിൽ മുകളിൽ നിന്നുള്ള നിർദേശ പ്രകാരം സ്വമേധയാ കേസെടുക്കുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചിരുന്നത്.


 

ആർഎസ്എസ് കലാപത്തിന് ശ്രമിക്കുന്നെന്ന മാധ്യമ റിപോർട്ട് മുൻനിർത്തി പൊലീസിനേയും ആർഎസ്എസിനേയും വിമർശിച്ച് ഉസ്മാൻ ഹമീദ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പൊലീസിനെ ചൊടിപ്പിച്ചത്. ഐപിസി 153 എ ഉൾപ്പെടെയുള്ള വകുപ്പുകളായിരുന്നു ഉസ്മാൻ ഹമീദിനെതിരെ ചുമത്തിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe