Type Here to Get Search Results !

അണ്ടര്‍ 19 ലോകകപ്പ്, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍

 





ഐസിസി അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച്‌ ടീം ഇന്ത്യ. രണ്ടാം സെമിഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.


ഇത് തുടര്‍ച്ചയായ നാലാം തവണയാണ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടാണ് ഫൈനലില്‍ ഇക്കുറി ഇന്ത്യയുടെ എതിരാളികള്‍.


സെമിഫൈനലില്‍ 96 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 291 റണ്‍സിന്‍്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 41.5 ഓവറില്‍ 194 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി വിക്കി ഓസ്റ്റ്വാല്‍ മൂന്ന് വിക്കറ്റും രവി കുമാര്‍, നിഷാന്ത് സന്ധു എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. 66 പന്തില്‍ 51 റണ്‍സ് നേടിയ ലച്ലന്‍ ഷാ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്.




മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 110 പന്തില്‍ 110 റണ്‍സ് നേടിയ യാഷ് ദുള്‍, 108 പന്തില്‍ 94 റണ്‍സ് നേടിയ ഷൈക് റഷീദ് എന്നിവരാണ് മികച്ച സ്കോറില്‍ എത്തിച്ചത്. 37 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപെട്ട ശേഷം മൂന്നാം വിക്കറ്റില്‍ 204 റണ്‍സ് ഇരുവരും കൂട്ടിചേര്‍ത്തിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്ബ്യന്മാരായ ബംഗ്ലാദേശിനെ 5 വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചത്..


മറുഭാഗത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെ 15 റണ്‍സിനും പരാജയപെടുത്തികൊണ്ടാണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഇരുടീമുകളും ഇതുവരെയും പരാജയപെട്ടിട്ടില്ല. ഫെബ്രുവരി അഞ്ചിനാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്.


കഴിഞ്ഞ മൂന്ന് ഫൈനലുകളില്‍ 2018 ലോകകപ്പില്‍ ഓസ്ട്രേലിയയെ പരാജയപെടുത്തിയാണ് ഇന്ത്യ ലോകകപ്പ് നേടിയത്. എന്നാല്‍ 2016 ല്‍ വെസ്റ്റിന്‍ഡീസിനോടും കഴിഞ്ഞ തവണ ബംഗ്ലാദേശിനോടും ഇന്ത്യ പരാജയപെട്ടിരുന്നു. ഇക്കുറി ഇംഗ്ലണ്ടിനെ വീഴ്ത്തി അഞ്ചാം കിരീടം ഇന്ത്യ നേടുമെന്ന പ്രതീക്ഷിയിലാണ് ആരാധകര്‍.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe