Type Here to Get Search Results !

അടിയന്തിര ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു

 




നെടുങ്കണ്ടം: പെയിന്റിംഗ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് താഴെവീണ് കഴുത്തൊടിഞ്ഞ യുവാവിന് ചികില്‍സയ്ക്കായി സഹായം തേടുന്നു.


മുണ്ടിയെരുമ ദേവഗിരി മാവേലി വീട്ടില്‍ ജയരാജിന്റെ മകന്‍ വിഷ്ണു (23) വിനാണ് അടിയന്തിര ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം അഭ്യര്‍ത്ഥിക്കുന്നത്.


 പെയിന്റിങ് തൊഴിലാളിയായ വിഷ്ണുവിന് കായംകുളത്ത് വീടിന് പെയിന്റ് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത് വീടിന്റെ വയറിങ്ങിലെ ഇന്‍സുലേഷന്‍ അപാകത മൂലം ഷോക്കേറ്റ രണ്ടാംനിലയില്‍ നിന്നും നിന്നും താഴേക്ക് വീഴുകയും കഴുത്തിലെ അസ്ഥിക്ക് പൊട്ടല്‍ ഉണ്ടാകുകയും. തുടര്‍ന്ന് ഒരാഴ്ചയിലധികം കോട്ടയം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ സര്‍ജറിക്ക് വിധേയനാക്കി.



സ്‌പൈനല്‍ കോടി നും കിഡ്‌നിക്കും തകരാര്‍ സംഭവിച്ചത് മൂലം മൂത്രത്തില്‍ പഴുപ്പും ബാധിച്ചതിനാല്‍ വീണ്ടും സര്‍ജറി ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു നെഫ് റോളജി . ന്യൂറോളജി .ഫിസിയോതെറാപ്പി ഇങ്ങനെ വിദഗ്ദ്ധചികിത്സ ലഭ്യമാക്കിയാല്‍ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് വര്‍ഷങ്ങളായി ഹൃദ് രോഗത്തിന് ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന്റെ അച്ഛന്‍ ജയരാജ്. പട്ടയം പോലുമില്ലാത്ത പത്ത് സെന്റ് സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് താമസം മറ്റ് സമ്ബാദ്യങ്ങള്‍ ഒന്നുമില്ല മാതാവ് ലേഖയാണ് മകനെ പരിപാലിക്കുന്നത്.


 ഇതിനോടകം പലപ്പോഴായി നാട്ടുകാര്‍ സമാഹരിച്ച പണം കൊണ്ടാണ് ചികിത്സ നടന്നു പോകുന്നത് ഇതുവരെ എട്ടുലക്ഷത്തോളം രൂപ ചിലവായി മകനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാന്‍ ഇനി 15 ലക്ഷത്തോളം രൂപ കൂടി ആവശ്യമുണ്ട് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മകന്‍ വിഷ്ണുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഈ കുടുംബം.



അക്കൗണ്ട് വിവരങ്ങള്‍ ജയരാജന്‍ ACC NO : 67028784258 state bank of india nedumkandam branch. IFC code:SBIN 0070216. . ഗൂഗിള്‍ പേ നമ്ബര്‍ 9961147813

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe