Type Here to Get Search Results !

'വനത്തില്‍ അതിക്രമിച്ചു കടന്നു'; ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു

 



പാലക്കാട്: ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനത്തില്‍ അതിക്രമിച്ചു കടന്നു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. ആറ് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 25,000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.


ബാബുവിനൊപ്പം മലകയറിയ മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബാബുവും സുഹൃത്തുക്കളും മലകയറിയത്. തിരിച്ചിറങ്ങുന്നതിനിടയില്‍ കല്ലില്‍ കാല് തട്ടി താഴെക്ക് വീഴുകയും മലയിടുക്കില്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും വനം വകുപ്പും എന്‍ഡിആര്‍എഫും സന്നദ്ധ പ്രവര്‍ത്തകരും രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി. തുടര്‍ന്ന് സൈന്യമെത്തിയാണ് 45 മണിക്കൂറിന് ശേഷം ബാബുവിനെ രക്ഷപ്പെടുത്തിയത്.


രണ്ട് ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ബാബു വീട്ടിലേക്ക് മടങ്ങിയത്. അനുമതിയില്ലാതെ മലയില്‍ അതിക്രമിച്ച്‌ കയറിയതിന് ബാബുവിനെതിരെ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരിട്ട് ഇടപെട്ട് കേസിന്റെ നടപടികള്‍ ഒഴിവാക്കുകയായിരുന്നു.


ഇന്നലെ മറ്റൊരാള്‍ കൂടി മലയില്‍ കയറിയതോടെ അനുവാദമില്ലാതെ ചെറാട് മലയില്‍ കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ബാബുവിനെതിരെയും കേസെടുത്തത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe