പാമ്ബ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല. ചികിത്സയില്‍ പ്രവേശിപ്പിച്ച് 36 മണിക്കൂര്‍ പിന്നിടുമ്ബോഴും ഇദ്ദേഹത്തിന്റെ ബോധം തിരിച്ചു കിട്ടിയിട്ടില്ല.
തിങ്കളാഴ്ച രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയില്‍ വെച്ചാണ് വാവ സുരേഷിനെ പാമ്ബ് കടിച്ചത്. പിടികൂടിയ മൂര്‍ഖന്‍ പാമ്ബിനെ ചാക്കില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ മുട്ടിന് മുകളില്‍ കടിയേല്‍ക്കുകയായിരുന്നു. നാല് തവണ പാമ്ബ് ചാക്കില്‍ നിന്നും പുറത്തു കടന്നു. അഞ്ചാം തവണയും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.