Type Here to Get Search Results !

ഭാര്യ പിണങ്ങിപ്പോയി; മ​ദ്യ ലഹരിയില്‍ പാളത്തില്‍ തലവെച്ച്‌ ജീവനൊടുക്കാന്‍ ശ്രമം; യുവാവിനെ രക്ഷപ്പെടുത്തി

 




തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ലോറി ഡ്രൈവറും തലശ്ശേരി സ്വദേശിയുമായ യുവാവാണ് തൃശൂരിലെ ഒല്ലൂരില്‍ റെയില്‍വേ പാളത്തില്‍ തലവെച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്.


സ്റ്റേഷന്‍ മാസ്റ്ററുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തി.



വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ലോറി ഡ്രൈവറായ യുവാവ് സിമന്‍റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. ഭാര്യയുമായുള്ള പ്രശ്നത്തില്‍ മനംനൊന്ത് മദ്യപിച്ച യുവാവ് ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. യുവാവ് പാളത്തില്‍ തലവച്ചു കിടക്കുന്നത് കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഉടനെ തന്നെ പൊലീസില്‍ വിളിച്ച്‌ വിവരം അറിയിച്ചു.



പൊലീസ് റെയില്‍വേ സ്റ്റേഷനിലെത്തി യുവാവിനെ അനുനയിപ്പിച്ച്‌ ആത്മഹത്യാ ശ്രമത്തില്‍ നിന്നു പിന്തിരിപ്പിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച യുവാവിനെ തൊഴിലുടമയെ വിളിച്ച്‌ വരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe