Type Here to Get Search Results !

സ്ഥിരമായി മീന്‍ വില്‍പ്പനയ്ക്കെത്തി, ഒറ്റയ്ക്കാണെന്നറിഞ്ഞു; 80കാരിയുടെ സ്വര്‍ണ്ണമാല കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍

 

 

 


 

 കൊല്ലം: വയോധികയെ ആക്രമിച്ച്‌ മൂന്നു പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചടയമംഗലം പോരേടം സ്വദേശികളായ ഷാന്‍ , മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. 80 വയസ്സുള്ള അമീറത്തു ബീവിയുടെ മൂന്നു പവന്റെ മാലയാണ് ഇരുവരും കവര്‍ന്നത്. 

 

ഓട്ടോ റിക്ഷയില്‍ മീന്‍ വില്‍പ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും ഇവരില്‍ നിന്നാണ് മീന്‍ വാങ്ങിയിരുന്നത്. മീന്‍ വില്‍ക്കാനെത്തിയപ്പോള്‍ അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് മനസിലാക്കി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു ഇവര്‍. 

 

ബൈക്കില്‍ എത്തിയ പ്രതികള്‍ വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തില്‍ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയില്‍ തള്ളിയിട്ട് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു രക്ഷപെടുകയായിരുന്നു. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇവര്‍ കടന്നുക്കളഞ്ഞു. പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe