Type Here to Get Search Results !

ഞാന്‍ വരുന്നതിന്‍റെ തലേന്ന് കുട്ടിയെ അവര്‍ കൊന്നു; പൊട്ടിക്കര‍ഞ്ഞ് അമ്മ

 





മകളെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കൊന്നതാണെന്ന് അമ്മ ഡിക്സി. കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അമ്മയും പറഞ്ഞിരുന്നു.


ഞാന്‍ വരുന്നതിന്‍റെ തലേദിവസം കൊന്നത് അതിനാലാണന്നും ഡിക്സി. രണ്ട് മക്കളെയും മര്യാദയ്ക്ക് നോക്കാത്തത് കൊണ്ട് താന്‍ ഭര്‍ത്താവിന് കാശ് അയച്ചു കൊടുക്കുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും തന്നോട് ദേഷ്യത്തിലായിരുന്നു.



ഭര്‍തൃമാതാവ് പെണ്‍കുഞ്ഞിനെ കൊണ്ട് പല ഹോട്ടലുകളിലും പോകാറുള്ളത് അറിഞ്ഞിരുന്നുവെന്നു അമ്മ ഡിക്സി. കുട്ടിയെ കാണിക്കില്ലെന്ന് ഭര്‍തൃമാതാവും ഭര്‍ത്താവും പറഞ്ഞിരുന്നെന്നും ഡിക്സി പറഞ്ഞു. കുട്ടികളുമായി അമ്മായിയമ്മ ഹോട്ടലുകളില്‍ മുറിയെടുക്കാറുണ്ടെന്ന് ഡിക്സി. അവരുടെ പല ബിസിനസുകള്‍ക്കും കുട്ടികളെ മറയാക്കിയതായി സംശയം. ഇത് ചോദ്യംചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തി, കൊല്ലുമെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിക്ക് പരാതിനല്‍കിയത് അതിനാലെന്ന് ഡിക്സി.



അങ്കമാലി പാറക്കടവ് സ്വദേശി സജീഷിന്റെ മകള്‍ നോറ മറിയ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സജീഷിന്റെ അമ്മ സിക്സിയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്.



കുട്ടിയുടെ അമ്മൂമ്മ സിക്സിയും സുഹൃത്തും ദമ്ബതികളെന്ന് പറഞ്ഞാണ് മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. ഇവര്‍ക്കൊപ്പം, രണ്ട് കുട്ടികളുണ്ടായിരുന്നതായും, അപ്പോള്‍ സംശയമൊന്നും തോന്നിയില്ലെന്നും ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe