Type Here to Get Search Results !

കെഎസ്‌ആര്‍ടിസി സ്റ്റാന്റില്‍ ബസ്സിനടിയില്‍ പെട്ട് യുവാവ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

 



കോട്ടയം : കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍ പെട്ട് യുവാവ് മരിച്ചു. ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്.


വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തിരുവനന്തപുരം കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്.


സ്റ്റാന്റില്‍ നിര്‍ത്തിയ ബസ് എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവാവ് ബസില്‍ നിന്നിറങ്ങുമ്ബോള്‍ മറ്റൊരു ബസിന്റെ അടിയില്‍ പെടുകയായിരുന്നു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറി ഇറങ്ങി. യുവാവിനെ മറ്റൊരാള്‍ തള്ളിയിട്ടതാണോ എന്നും സംശയമുണ്ട്. സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe