പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് പാലക്കാട് മേലാമുറിയിൽ വച്ചാണ് സംഭവം. എസ്കെ ഓട്ടോസ് എന്ന സ്ഥാപനത്തിനുള്ളിൽ നിൽക്കുകയായിരുന്ന ശ്രീനിവാസനെ കടയ്ക്കുള്ളിൽ കയറിയാണ് വെട്ടിയത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെട്ടിയത്. പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.