Type Here to Get Search Results !

ആരാണ് ശബരിമാല? ഇസ്ലാം മതം സ്വീകരിച്ച്‌ തമിഴ് മോട്ടിവേഷണല്‍ സ്പീക്കര്‍

 






തമിഴ് മോട്ടിവേഷണല്‍ സ്പീക്കറും സാമൂഹ്യ പ്രവര്‍ത്തകയുമായ ശബരിമാല (Sabarimala) ഇസ്ലാം (Islam) മതം സ്വീകരിച്ചു.


മക്കയില്‍ (Makkah) എത്തി ഉംറ നിര്‍വഹിച്ച്‌ കഅബയ്ക്ക് (Kabah) മുന്നില്‍ നിന്നാണ് ഫാത്തിമ ശബരിമാല എന്ന് പേരു മാറ്റി ഇസ്ലാം മതം സ്വീകരിച്ചതായി അവര്‍ പ്രഖ്യാപിച്ചത്. "മുസ്ലീങ്ങള്‍ക്കെതിരെ ഈ ലോകത്ത് ഇത്രയധികം വിദ്വേഷം എന്തിനാണ് എന്ന് ഞാന്‍ സ്വയം ചോദിച്ചു. അങ്ങനെ ഞാന്‍ സ്വതന്ത്രമായി ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. അതിനു ശേഷം എനിക്ക് യാഥാര്‍ത്ഥ്യം മനസ്സിലായി. ഇന്ന് ഞാന്‍ എന്നെക്കാളേറെ ഇസ്ലാമിനെ സ്നേഹിക്കുന്നു", ശബരിമാല പറഞ്ഞു. മുസ്ലീം ആയിരിക്കുക എന്നത് വലിയ ബഹുമതിയും അം​ഗീകാരവും ആണെന്നും എല്ലാ ഇസ്ലാം മതസ്ഥരും ഖുറാന് പ്രചാരം നല്‍കണമെന്നും ശബരിമാല ആവശ്യപ്പെട്ടു.

''നിങ്ങളുടെ പക്കല്‍ അതിശയകരമായ മത​ഗ്രന്ഥം ആണുള്ളത്. എന്തിനാണ് നിങ്ങള്‍ അത് നിങ്ങളുടെ വീടുകളില്‍ ഒളിപ്പിച്ചിരിക്കുന്നത്. ലോകം ഇത് വായിക്കണം'', ശബരിമാല മക്കയില്‍ വെച്ച്‌ പറഞ്ഞു.



ആരാണ് ശബരിമാല?



1982ല്‍ മധുരയിലെ അളഗസ്വാമി- കലൈയരസി ദമ്ബതികളുടെ മകളായാണ് ശബരിമാല ജനിച്ചത്. ജയകാന്തന്‍ ആണ് ഭര്‍ത്താവ്. ജയചോളന്‍ എന്ന പേരില്‍ ഒരു മകനും ഉണ്ട്. തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശബരിമാല 2002-ല്‍ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്‍ഗുഡിക്കടുത്തുള്ള എളേരി സ്‌കൂളില്‍ അധ്യാപിക ആയാണ് ഒദ്യോ​ഗിക ജീവിതം ആരംഭിച്ചത്. ജോലിയേക്കാള്‍ രാജ്യമാണ് മുഖ്യമെന്നു പറഞ്ഞ് സര്‍ക്കാര്‍ സ്‌കൂളിലെ ജോലി ഉപേക്ഷിച്ച്‌ പിന്നീട് പൊതുപ്രവര്‍ത്തനം ആരംഭിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe