Type Here to Get Search Results !

മോഷണം പോയ മൊബൈല്‍ ഫോണ്‍ പിടികൂടിയ 'ഡിറ്റക്ടീവ് ജസ്ന' ഓര്‍മിപ്പിക്കുന്ന ഗുണപാഠം, വീട്ടിലെത്തുന്ന അപരിചിതരെ സൂക്ഷിച്ചില്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ മാത്രമല്ല സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെടാം

 




തൃശൂര്‍ മാളയില്‍ 23 കാരിയായ ജസ്നയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതും സ്വന്തം അന്വേഷണബുദ്ധിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണ്‍ മോഷ്ടിച്ചയാളെ കണ്ടെത്തി തിരികെ വാങ്ങിയതും സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.



ജസ്നയുടെ ഫോണ്‍ മോഷണം പോയ സമയത്തു തന്നെ തൊട്ടടുത്ത വീട്ടിലെ മൊബൈല്‍ ഫോണും മോഷണം പോയിരുന്നു. ഇതോടെ മോഷ്ടാവിനെ കണ്ടെത്തണമെന്ന് ജസ്ന ഉറപ്പിച്ചു. ചുറ്റുവട്ടത്തെല്ലാം അന്വേഷിച്ചു. അപ്പോഴാണ് മൊബൈല്‍ ഫോണ്‍ നഷ്ടമായ സമയത്ത് ഈ പ്രദേശത്ത് ആയുര്‍വ്വേദ ഉത്പന്നങ്ങളുടെ വില്‍പ്പനക്കായി ഒരാള്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചത്.



തുടര്‍ന്ന് ജസ്ന മാള പൊലീസ് സ്റ്റേഷനിലെത്തി മൊബൈല്‍ മോഷണം പോയതായി പരാതി നല്‍കി. സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടെ ബസ് സ്റ്റോപ്പില്‍ സമാന ആയുര്‍വ്വേദ പ്രൊഡക്ടുകള്‍ വില്‍ക്കാനെത്തിയ കുറച്ചുപേരെ കണ്ടു. ഇവരില്‍ നിന്ന് കമ്ബനി മാനേജരുടെ മൊബൈല്‍ നമ്ബര്‍ വാങ്ങി. വീട്ടിലെത്തിയ ഉടന്‍ മാനേജരെ വിളിച്ച്‌ കാര്യം പറഞ്ഞു. അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് ആയൂര്‍വേദ മരുന്നുകള്‍ വില്‍ക്കാനെത്തിയ ആളുടെ ഏകദേശ രൂപവും പറഞ്ഞുകൊടുത്തു.



തുടര്‍ന്ന് മാനേജര്‍ നാല് ഫോട്ടോകള്‍ അയച്ചുനല്‍കി. നാട്ടുകാരെ കാണിച്ച്‌ ഇതില്‍ നിന്ന് വീട്ടിലെത്തിയയാളുടെ ഫോട്ടോ കണ്ടെത്തി മാനേജരെ അറിയിച്ചു. മാനേജര്‍ ഇയാളെ നേരിട്ട് വിളിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ എടുത്തതായി സമ്മതിച്ചു. ഫോണ്‍ മാനേജര്‍ക്ക് നല്‍കിയ ശേഷം ഈ വിരുതന്‍ മുങ്ങി.



മാള പൊലീസ് സ്റ്റേഷനിലെത്തി മാനേജര്‍ ജസ്നയുടെ ഫോണ്‍ തിരിച്ച്‌ നല്‍കി. എന്നാല്‍ അയല്‍വാസിയുടെ ഫോണ്‍ ലഭിച്ചിട്ടില്ല.
വീട്ടിലെത്തുന്ന ആക്രിക്കാര്‍, പലവിധ സാധനങ്ങളുടെ കച്ചവടക്കാര്‍, നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും സഹായം തേടി വരുന്നവര്‍, അപരിചിതര്‍, ഭിക്ഷക്കാര്‍ എന്നിവരെ സൂക്ഷിക്കുക. മൊബൈല്‍ ഫോണ്‍ മാത്രമല്ല സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെട്ട എത്രയോ പേരുടെ ഉദാഹരണങ്ങളുണ്ട് നമുക്ക് ചുറ്റും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe