Type Here to Get Search Results !

ഫേസ്ബുക്കില്‍ പെണ്‍കുട്ടികളെ വില്‍പനക്കുവെച്ച്‌ മാഫിയ





കുവൈത്തില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി വിവരം.


തമിഴ്, മലയാളി പെണ്‍കുട്ടികളെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക എന്ന രീതിയില്‍ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തു. നേരത്തേയും ഇത്തരത്തില്‍ പരസ്യങ്ങള്‍ വന്നിട്ടുണ്ട്. വാട്സ്‌ആപ് ഗ്രൂപ്പുകളിലൂടെയും അനാശാസ്യത്തിന് ആളെ കൂട്ടുന്നുണ്ട്.


പോസ്റ്റ് ഓഫീസില്‍ കുട്ടികള്‍ക്ക് അക്കൗണ്ട് തുറന്നാല്‍ പ്രതിമാസം 2500 രൂപ വരെ നേടാം : വിശദാംശങ്ങള്‍ ഇങ്ങനെ


യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശക വിസയില്‍ യുവതികളെ കൊണ്ടുവന്ന് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് ഉപഭോക്താക്കളെ കണ്ടെത്തി അനാശാസ്യം നടത്തിയത് പലവട്ടം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തില്‍നിന്നും ഇത്തരത്തില്‍ പരസ്യമായ മനുഷ്യക്കച്ചവടം നടത്തുന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. നാട്ടില്‍നിന്ന് ജോലിക്ക് എന്ന പേരില്‍ കൊണ്ടുവരുന്ന സ്ത്രീകളെയാണ് ചൂഷണം ചെയ്യുന്നത്.

ഇത്തരം ചൂഷണങ്ങളില്‍നിന്ന് നിരവധി പേരെ സാമൂഹികപ്രവര്‍ത്തകര്‍ രക്ഷിച്ച്‌ നാട്ടിലയച്ചിട്ടുണ്ട്. എല്ലാ പരിധിയും വിട്ട് പരസ്യമായ കച്ചവടം നടത്താന്‍ തുനിഞ്ഞിറങ്ങിയവരില്‍ മലയാളികളാണ് മുന്നില്‍. വ്യാജ ഐഡിയുണ്ടാക്കിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനിടയില്‍ ഫോണ്‍നമ്ബര്‍ കമന്റ് ചെയ്തവരോട് ഇന്‍ബോക്സില്‍ വരാനാണ് പറയുന്നത്. ഇന്‍ബോക്സില്‍ ആശയവിനിമയം നടത്തി സ്ഥലമുറപ്പിച്ചാണ് കച്ചവടം. ഗാര്‍ഹികത്തൊഴിലാളികളായി കൊണ്ടുവന്ന നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളാണ് ചൂഷണത്തിനിരയാകുന്നത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe