Type Here to Get Search Results !

പത്താം ക്ലാസുകാര്‍ക്ക് വീണ്ടും അവസരവുമായി പോസ്റ്റല്‍ സര്‍വ്വീസ്; പുതിയ വിജ്ഞാപനം യോ​ഗ്യതകളിവയാണ്...





ദില്ലി: പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്തയുമായി വീണ്ടും (india Postal Service) ഇന്ത്യ പോസ്റ്റല്‍‌ സര്‍വ്വീസ്.


17 സ്റ്റാഫ് കാര്‍ ഡ്രൈവര്‍ (Staff Car Driver) (ഓര്‍ഡിനറി ഗ്രേഡ്) നിയമനത്തിനായി ഇന്ത്യ പോസ്റ്റ് ഓഫീസ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം (new recruitment) പുറപ്പെടുവിച്ചു. 2022 ജൂണ്‍ 30-നോ അതിനുമുമ്ബോ അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡെപ്യൂട്ടേഷന്‍/അബ്സോര്‍പ്ഷന്‍ അടിസ്ഥാനത്തില്‍ ഏഴാം ശമ്ബള കമ്മീഷന്‍ സ്കെയില്‍ പ്രകാരമുള്ള ശമ്ബളം ലഭിക്കും.


ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ലൈറ്റ്, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം. മോട്ടോര്‍ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് (വാഹനത്തിലെ ചെറിയ തകരാറുകള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥിക്ക് കഴിയണം) ഹെവി, ലൈറ്റ് ഡ്രൈവിംഗില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം. അംഗീകൃത ബോര്‍ഡില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ പത്താം ക്ലാസ് വിജയം എന്നിവയാണ് യോ​ഗ്യതകള്‍

19,900 രൂപ (7-ആം സിപിസി പ്രകാരം പേ മാട്രിക്സിലെ ലെവല്‍ 2)യാണ് ശമ്ബളം. നിയമങ്ങള്‍ക്കനുസൃതമായി ശമ്ബളം ക്രമീകരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം ഡെപ്യൂട്ടേഷന്‍/അബ്സോര്‍പ്ഷന്‍ വഴിയുള്ള നിയമനത്തിനുള്ള പരമാവധി പ്രായപരിധി 45 വയസ്സില്‍ കൂടരുത്.


കേന്ദ്ര സര്‍ക്കാരിന്റെ അല്ലെങ്കില്‍ മറ്റേതെങ്കിലും വകുപ്പിലെ ഈ നിയമനത്തിന് തൊട്ടുമുമ്ബ് നടന്ന മറ്റ് എക്സ്-കേഡര്‍ തസ്തികയിലെ ഡെപ്യൂട്ടേഷന്‍ കാലയളവ് ഉള്‍പ്പെടെയുള്ള ഡെപ്യൂട്ടേഷന്‍ കാലയളവ് സാധാരണയായി മൂന്ന് വര്‍ഷത്തില്‍ കവിയാന്‍ പാടില്ല. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപേക്ഷ O/o The Senior Manager, Mail Motor Service, 134-A, S.K. Ahire Marg, Worli, Mumbai-400018, എന്ന വിലാസത്തില്‍ ജൂണ്‍ 30 നോ അതിന് മുമ്ബോ അയക്കണം.

.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe