Type Here to Get Search Results !

'ധൂം' സിനിമ കണ്ട് പ്ലാന്‍ തയ്യാറാക്കി, ഹോം സ്‌റ്റേയില്‍ താമസിച്ച്‌ ആസൂത്രണം; കോട്ടൂളി പെട്രോള്‍ പമ്ബ് കവര്‍ച്ചയിലെ പ്രതി പിടിയില്‍





കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്ബില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പൊലീസ് പിടികൂടി.


മലപ്പുറം കാലടി സ്വദേശി സാദിഖ് (22) അറസ്റ്റിലായത്. ഇയാള്‍ പമ്ബിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


കഴിഞ്ഞ ഒമ്ബതാം തിയ്യതിയാണ് കോഴിക്കോട് കോട്ടൂളിയില്‍ പെട്രോള്‍ പമ്ബില്‍ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി സിനിമാ മോഡല്‍ കവര്‍ച്ച നടന്നത്. കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് മോഷ്ടാവ് പെട്രോള്‍ പമ്ബിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. ജീവനക്കാരനെ മ‍ര്‍ദ്ദിച്ച്‌ കെട്ടിയിട്ട ശേഷം പമ്ബില്‍ നിന്നും 50,000 രൂപയുമായി കടന്നുകളയുകയായിരുന്നു.


സിസിടിവി ദൃശ്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തിയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. സാമ്ബത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടതെന്ന് സാദിഖ് പൊലീസിനോട് പറഞ്ഞു. കോഴിക്കോട് ഹോം സ്റ്റേയില് താമസിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈല്‍ എന്നിവയുടെ ഇഎംഐ അടയ്ക്കാന്‍ വേണ്ടിയായിരുന്നു മോഷണം. ധൂം സിനിമ കണ്ടാണ് കവര്‍ച്ചയുടെ പ്ലാന്‍ തയ്യാറാക്കിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe