കട്ടപ്പന : കട്ടപ്പനയിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിലെ ഡോക്ടറുടെ അനാസ്ഥ മൂലം രോഗി മരിച്ചു. മഞ്ഞപ്പാറ സ്വദേശിയായ ഗോപി കൊല്ലംപറമ്പിൽ 68 വയസ്സ് ആണ് മരിച്ചത്.
മൂന്നുദിവസം മുമ്പ് ശ്വാസംമുട്ടലും പനി ആയിട്ട് ഹോസ്പിറ്റലിൽ എത്തിയതാണ് ഗോപി. ഇന്ന് ഉച്ചകഴിഞ്ഞ് അസുഖം മൂർച്ഛിച്ചപ്പോൾ രോഗിയെ നോക്കാൻ ഡോക്ടർ ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അടിയന്തരമായി വിളിച്ചുവരുത്തിയ ഡോക്ടർ അമിതമായി മദ്യപിച്ചാണ് എത്തിയത്.
രോഗിയെ നോക്കാൻ താമസം വന്നപ്പോൾ തന്നെ രോഗി മരിച്ചിരുന്നു. അനാസ്ഥ സംഭവിച്ചതായി ആശുപത്രി അധികൃതർ സമ്മതിക്കുന്നു. രോഗിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി