തിരുവനന്തപുരം: ചിറയന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ ആള് മരിച്ചു. വേങ്ങാട് സ്വദേശിയായ ചന്ദ്രനാണ് മരണപ്പെട്ടത്.
50 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മേയ് 28 നാണ് സമീപത്തെ വീടുകളില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. മോഷണം പോയ പാത്രങ്ങള്‍ ചന്ദ്രന്റെ പക്കല്‍നിന്നു കണ്ടെടുത്തെന്നും നാട്ടുകാര്‍ അവകാശപ്പെട്ടു. മര്‍ദിക്കുന്നതിനിടെ പൊലീസെത്തിയാണ് ചന്ദ്രനെ മോചിപ്പിച്ചതും ആശുപത്രിയിലേക്ക് മാറ്റിയതും.