Type Here to Get Search Results !

‘ടൈപ്പ് 1 പ്രമേഹം’ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ; പ്രധാനകാരണം ജനിതക ഘടകങ്ങൾ

 





‘ടൈപ്പ് 1 പ്രമേഹം’ ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാപകമായി സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇതിനെപ്പറ്റി മാർ​ഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻറെ ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് വ്യക്തമായ മാർ​ഗനിർദേശം ഇറക്കിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് അല്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയയാണ് ഇന്ത്യക്കാരിൽ കൂടുതലായി കാണപ്പെടുന്നത്.



ഈ രോഗത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണം ജനിതക ഘടകങ്ങളാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കും ഈ രോഗമുള്ളപ്പോൾ അപകടസാധ്യത യഥാക്രമം മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ്. 10-14 വയസിനിടയിലുള്ള കുട്ടികളിലാണ് ടൈപ്പ് ഒന്നിൽപ്പെട്ട പ്രമേഹം കൂടുതലായി കണ്ടുവരുന്നത്. ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് ഇൻസുലിൻ കുത്തിവെയ്‌പ്പും അനുബന്ധ ചികിത്സകളും ആവശ്യമാണ്.


Read Also:- കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍


ആഗോളതലത്തിൽ 2019-ൽ ടൈപ് 1 പ്രമേഹം മൂലം നാല് ദശലക്ഷത്തിലധികം മരണങ്ങളുണ്ടായിട്ടുണ്ട്. മുതിർന്നവരിൽ ഏറ്റവും കൂടുതൽ പ്രമേഹം സ്ഥിരീകരിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രമേഹബാധിതരുടെ എണ്ണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് 150 ശതമാനമാണ് ഉയർന്നത്. ആ​ഗോളതലത്തിൽ ഒരു ദശലക്ഷത്തിലധികം കുട്ടികൾക്കും കൗമാരക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻറെ സമീപകാല കണക്കുകളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.


ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയെന്നതാണ് പ്രമേഹരോഗം നിയന്ത്രിക്കാനുള്ള മാർ​ഗം. ടൈപ്പ് 1 ഡയബറ്റിസിനെതിരായ പ്രതിരോധത്തെ ഇത് ശക്തിപ്പെടുത്തും. നേരത്തെയുള്ള രോഗനിർണയവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതും കുട്ടികളെ അപകടതില തരണം ചെയ്യാൻ പ്രാപ്‌തരാക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe