കോട്ടയം: ഭാര്യയെയും രണ്ട് പെണ്മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കട്ടപ്പന സ്വദേശി പിടിയില്‍.
വിജേന്ദ്രന്‍ (45) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ ലക്ഷ്മിയെയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെണ്മക്കളെയും സൗഹൃദം നടിച്ചെത്തിയ പ്രതി പെട്രോള്‍ ഒഴിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ ആര്‍പ്പൂക്കര കോലേട്ടമ്ബലം ഭാഗത്താണു സംഭവം. ഏറെ നാളായി വിജേന്ദ്രനും ലക്ഷ്മിയും പിണങ്ങിക്കഴിയുകയാണ്. കോലേട്ടമ്ബലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ലക്ഷ്മിയും മക്കളും. വിജേന്ദ്രന്‍ പെട്രോള്‍ ഒഴിച്ചപ്പോള്‍ അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതില്‍വഴി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് പെട്രോള്‍ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.