Type Here to Get Search Results !

തൃശൂരിൽ ഓടുന്ന ട്രെയിനില്‍ കയറവെ കാല്‍വഴുതി വീണ് യുവതി മരിച്ചു





തൃശൂര്‍: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറവെ കാല്‍വഴുതി വീണ് യുവതി മരിച്ചു. മത്സ്യ തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്ബ് അറയ്ക്കല്‍ ജേക്കബ് ബിനു - മേരി റീന ദമ്ബതികളുടെ മകള്‍ അനു ജേക്കബ് എന്ന 22 കാരിക്കാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അന്ത്യമുണ്ടായത്.


കുടുംബാംഗങ്ങളൊത്ത് വേണാട് എക്സ്പ്രസ്സില്‍ മലപ്പുറത്തെ കുടുംബ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെയാണ് ദുരന്തമുണ്ടായത്. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ബന്ധുവിനൊപ്പം യുവതി വെള്ളം വാങ്ങാനായി ഇറങ്ങി.


എന്നാല്‍ തിരികെ മാതാപിതാക്കള്‍ ഉള്ള കമ്ബാര്‍ട്ടുമെന്റിനടുത്ത് എത്തും മുമ്ബേ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. ട്രെയിനില്‍ ഓടിക്കയറവെ യുവതി കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. കൊച്ചി കാക്കനാട് റിയല്‍ എസ്റ്റേറ്റ് കമ്ബനി ജീവനക്കാരിയാണ് മരിച്ച അനു ജേക്കബ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe