Type Here to Get Search Results !

എടിഎം ഉപയോഗിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ തട്ടിപ്പിന് ഇരയാകാം






എടിഎമില്‍ നിന്ന് പണം പിന്‍വലിക്കുന്നത് വളരെ എളുപ്പമുള്ള പ്രക്രിയയാണ്. ബാങ്കില്‍ പണം പിന്‍വലിക്കാന്‍ നീണ്ട വരികള്‍ ഒഴിവാക്കാം.


കൂടാതെ, ഒരു തരത്തിലുള്ള സ്ലിപും പൂരിപ്പിക്കേണ്ടതില്ല. എന്നാല്‍, ചിലപ്പോഴൊക്കെ ചെറിയ അശ്രദ്ധമൂലം ചിലര്‍ എടിഎം തട്ടിപ്പിന് ഇരയാകാറുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഇത് ഒഴിവാക്കാന്‍ ചില മുന്‍കരുതലുകളും ആവശ്യമാണ്.


Read Also:- SBI ഉപഭോക്താക്കൾക്ക് ഇതാ മുന്നറിയിപ്പ് ;ഉപഭോക്താക്കൾ ഇത് ശ്രദ്ധിക്കുക


എടിഎം ഉപയോഗിക്കുമ്ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക


1. നിങ്ങളുടെ എടിഎം കാര്‍ഡ് പിന്‍ മനസില്‍ തന്നെ സൂക്ഷിക്കുക. ഇത് എവിടെയും എഴുതരുത്, കാര്‍ഡില്‍ ഒരിക്കലും എഴുതരുത്.

2. കാര്‍ഡ് നിങ്ങളുടെ വ്യക്തിഗത ഉപയോഗത്തിനുള്ളതാണ്. പിന്‍ അല്ലെങ്കില്‍ കാര്‍ഡ് ആരുമായും പങ്കിടരുത്, സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പോലും.

3. എടിഎമില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍, മെഷീന് അടുത്തായി തന്നെ നില്‍ക്കുക, പിന്‍ നല്‍കുമ്ബോള്‍ പിന്നില്‍ നില്‍ക്കുന്നയാള്‍ക്ക് പിന്‍ നമ്ബര്‍ എന്റര്‍ ചെയ്യുന്നത് കാണാന്‍ പറ്റുന്നില്ലെന്ന് ഉറപ്പാക്കുക.

4. എടിഎം കാര്‍ഡ് ഉപയോഗിക്കാനോ പണം കൈകാര്യം ചെയ്യാനോ അപരിചിതരുടെ സഹായം സ്വീകരിക്കരുത്.

5. എടിഎമില്‍ നിന്ന് പോവുന്നതിന് മുമ്ബ്, 'Cancel' ബടണ്‍ അമര്‍ത്തുക. കാര്‍ഡും ഇടപാട് സ്ലിപും കൊണ്ടുപോകാന്‍ ഓര്‍മിക്കുക.

6. ട്രാന്‍സാക്ഷന്‍ സ്ലിപ് എടുക്കുകയാണെങ്കില്‍, ഉപയോഗത്തിന് ശേഷം ഉടന്‍ അത് കീറിക്കളയുക.

7. നിങ്ങളുടെ എടിഎം കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ബാങ്കിനെ ഉടന്‍ അറിയിക്കുക.

8. കാര്‍ഡ് എടിഎമില്‍ കുടുങ്ങിപ്പോകുകയോ എല്ലാ എന്‍ട്രികള്‍ ചെയ്തിട്ടും പണം വരാതിരിക്കുകയോ ചെയ്താല്‍ ഉടന്‍ ബാങ്കിനെ വിവരം അറിയിക്കുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe