Type Here to Get Search Results !

ഈദ് ഫെസ്റ്റും കലാപരിപാടികളും സംഘടിപ്പിച്ചു



 ഈദ്ഫെസ്റ്റിനോട് അനുബന്ധിച്ച് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിയെ നാഷണൽ വിമൻസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ഷാജിത ഫൈസൽ മൊമെന്റോ നൽകി ആദരിക്കുന്നു



നെടുംകണ്ടം : നാഷണൽ വിമൻസ് ഫ്രണ്ട് നെടുങ്കണ്ടം തൂക്കുപാലം ഏരിയകളുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്തും തൂക്കുപാലത്തും ഈദ് ഫെസ്റ്റും കലാപരിപാടികളും സംഘടിപ്പിച്ചു.


 നെടുങ്കണ്ടത്ത് സംഘടിപ്പിച്ച ഈദ് ഫെസ്റ്റിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മിനി മനോജ് ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയും റഷീദ് കാസിമി ഈദ് സന്ദേശം കൈമാറുകയും ചെയ്തു.




 തൂക്കുപാലത്ത് നടന്ന പരിപാടിയിൽ നാഷണൽ വിമൻസ് ഫ്രണ്ട് തൂക്കുപാലം ഏരിയ പ്രസിഡന്റ് റജീന ഹുസൈൻ ഉദ്ഘാടനം  നിർവഹിക്കുകയും ആഷിനാ സലാഹുദ്ദീൻ ഈദ് സന്ദേശം കൈമാറുകയും ചെയ്തു.


 തുടർന്ന്  കലാപരിപാടികൾ സംഘടിപ്പിക്കുകയും പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe