Type Here to Get Search Results !

രാജ്യം തകര്‍ത്ത 'കാരണഭൂതം' കപ്പലില്‍! ജനരോഷം ഭയന്ന് യുദ്ധക്കപ്പലിലേക്ക് രാജപക്‌സെയുടെ ലഗേജുകള്‍ കയറ്റുന്ന വീഡിയോ പുറത്ത്

 



കൊളംബോ : അതിരൂക്ഷ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര കലാപം വീണ്ടും കത്തിപ്പടര്‍ന്നതോടെ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒളിച്ചോടിയിരുന്നു.


എന്നാല്‍ രാജ്യത്ത് നിന്നും രാജപക്‌സെ യുദ്ധക്കപ്പലില്‍ കയറി നാട് വിട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. വാരാന്ത്യ പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ഇദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.


ഏറ്റവും പുതിയ തൊഴിൽ വാർത്തകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഇതിനിടെ ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലില്‍ ലഗേജുകള്‍ കയറ്റുന്ന വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സ്യൂട്ട്‌കേസുകള്‍ പ്രസിഡന്റ് രാജപക്‌സെയുടേതാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. കൊളംബോ തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ മൂന്ന് പേര്‍ ഭാരിച്ച ലഗേജുകള്‍ കയറ്റുന്നതാണ് വീഡിയോയിലുള്ളത്. എസ്‌എല്‍എന്‍എസ് സിന്ദുരലയിലും, എസ്‌എല്‍എന്‍എസ് ഗജബാഹുവിലുമായിട്ടാണ് രാജപക്‌സെ കുടുംബാംഗങ്ങള്‍ രാജ്യം വിട്ടതെന്നാണ് ന്യൂസ് 1 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ ഔദ്യോഗിക വസതിയില്‍ നിന്ന് ആംബുലന്‍സില്‍ രക്ഷപ്പെട്ടു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. 


പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് ഇന്നലെ രാവിലെ ഇരച്ചുകയറിയത്. ഒരു ലക്ഷത്തോളം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങിയത്. രാത്രി വൈകിയും പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കൈയടക്കി വച്ചിരിക്കുകയാണ്. ഗോതബയയുടെ കൊളംബോയിലെ ഓഫീസും പ്രതിഷേധക്കാര്‍ കൈയേറി.



റാലി തടയാന്‍ പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും കോടതി അതു റദ്ദാക്കിയതോടെ ജനങ്ങള്‍ പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. ജനക്കൂട്ടത്തെ തടയാന്‍ സുരക്ഷാ സേന നടത്തിയ വെടിവയ്പിലും കണ്ണീര്‍ വാതക പ്രയോഗത്തിലും 55 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതോടെ, നാടിന്റെ നിയന്ത്രണവും ജനക്കൂട്ടം ഏറ്റെടുത്തു. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും പ്രക്ഷോഭകര്‍ക്ക് എത്താനായി കൊളംബോയിലേക്ക് തിരിച്ചുവിട്ടു. ബുദ്ധസന്യാസിമാരും, ഇതര മതപുരോഹിതരും, വിദ്യാര്‍ത്ഥികളും അഭിഭാഷകരും,മത്സ്യത്തൊഴിലാളികളും മറ്റു തൊഴില്‍ മേഖലയിലുള്ളവരും എല്ലാം ഒറ്റക്കെട്ടായാണ് തെരുവിലിറങ്ങിയത്.



ഇന്നലെ അടിയന്തരമായി പാര്‍ലമെന്റ് സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരം വൈകുന്നേരത്തോടെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനപ്രകാരമാണ് രാജി. അതിനിടെ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് ജനക്കൂട്ടം തീയിട്ടു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe