Type Here to Get Search Results !

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റിലീഫ് ആന്റ് റസ്ക്യൂ പദ്ധതിയുടെ ഇടുക്കി ജില്ലാതല ഉത്ഘാടനം നടന്നു

 





പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റിലീഫ് ആന്റ് റസ്ക്യൂ പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം വണ്ടിപെരിയാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണൽ സെക്രട്ടറി M ഹ ഷിഹാസ് പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു.


ജില്ലയിൽ മഴക്കാലം ശക്തിപ്രാപിച്ചതോടെ പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുന്ന സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വോളണ്ടിയർമാരുടെ സന്നദ്ധ പ്രതിരോധ പ്രവർത്തനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റസ്ക്യൂ ആന്റ് റിലീഫ് ടീമിന് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം റെസ്ക്യൂ ആന്റ് റിലീഫ്  പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലയിലും പദ്ധതി പ്രകാരം സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനമാണ് വണ്ടിപ്പെരിയാർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽവച്ച് നടന്നത്. 


Read Also :- അഗ്നിപഥ്; നാവികസേനയിലേക്ക് ഉടൻ അപേക്ഷിക്കാം


പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ പ്രസിഡന്റ് TA നൗഷാദ് ഉത്ഘാടന യോഗത്തിൽ അധ്യക്ഷനായിരുന്നു. റിട്ടേർട് ഫയർമാൻ P P അബ്ബാസ് ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. SDPI  ഇടുക്കി ജില്ലാ സെക്രട്ടറി TS ഷാജഹാൻ, വണ്ടിപെരിയാർ ഗ്രാമ പഞ്ചായത്തംഗം കെ A റഹ്നാസ്, പെരിയാർ ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. 


തുടർന്ന്  റസ്ക്യൂ സ്‌ക്വാഡിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഉ പകരണങ്ങൾ വിതരണം ചെയ്തു. ഇടുക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും 60 പേരാണ് റസ്ക്യൂ & റിലീഫ് സ്ക്വാഡിലുള്ളത്. ഇവർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജില്ലയിലെ യുണിറ്റ് കമ്മിറ്റി അഗങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകും.  ഇവരെയും ദുരന്ത നിവാരണപ്രവർത്തനങ്ങളിൽ പങ്കാളികളാക്കും


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe