Type Here to Get Search Results !

ഇടുക്കിയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു







ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. രാജകുമാരി മുരിക്കുംതൊട്ടി മട്ടക്കൽ ജോസിന്‍റെ വീടാണ് തകർന്നത്.


 സമീപവാസിയുടെ കൃഷിയിടത്തിൽ നിന്നിരുന്ന കാട്ടു റബർ ഇനത്തിൽപ്പെട്ട മരമാണ് ഇന്ന് രാവിലെ 8 മണിയോടെ വീടിന്‍റെ അടുക്കള ഭാഗത്തിന് മുകളിലേക്ക് കടപുഴകി വീണത്.ജോസിനെയും ഭാര്യ മോളിയെയും കൂടാതെ രാജകുമാരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ജയമോൾ ഷാജിയും കുടുംബവും ഇവിടെ വാടകയ്‌ക്ക് താമസിച്ചു വരികയാണ്.



മരം വീഴുന്ന ശബ്‌ദം കേട്ടയുടൻ വീടിനകത്ത് ഉണ്ടായിരുന്നവർ ഓടി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.അധികൃതർ സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe