Type Here to Get Search Results !

പരീക്ഷയില്ല; പ്ലസ് ടു പാസായവര്‍ക്ക് റെയില്‍വേയില്‍ നിയമനം; അപേക്ഷിക്കേണ്ടത് എങ്ങനെ

 




ഇന്ത്യന്‍ റെയില്‍വേയില്‍ (Indian Railways) പ്രവേശന പരീക്ഷയില്ലാതെ നിയമനം ലഭിക്കാന്‍ അവസരം. അപ്രന്റീസ് തസ്തികകളിലേക്കാണ് ഇന്ത്യന്‍ റെയില്‍വേ പരീക്ഷകളില്ലാതെ നേരിട്ട് നിയമനം നടത്തുന്നത്.
പ്ലസ്ടു പാസ്സായവര്‍ ഈ അവസരം പ്രയോജനപ്പെടുത്താം.


റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലിന് (ആര്‍ആര്‍സി) കീഴിലുള്ള നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിലേക്കുള്ള (എന്‍സിആര്‍) അപ്രന്റീസ് ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉദ്യോ​ഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ rrcpryj.org വഴി ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ പൂരിപ്പിച്ച്‌ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 1 ആണ്. പതിനഞ്ച് വയസ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. ഫിറ്റര്‍, വെല്‍ഡര്‍ (ജി&ഇ), ആര്‍മേച്ചര്‍ വൈന്‍ഡര്‍, മെഷിനിസ്റ്റ്, കാര്‍പെന്റര്‍, ഇലക്‌ട്രീഷ്യന്‍, പെയിന്റര്‍ (ജനറല്‍), മെക്കാനിക്ക് (ഡിഎസ്‌എല്‍), പ്ലംബര്‍ തുടങ്ങി ട്രേഡുകളിലെ അപ്രന്റീസ് തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


ജോലിക്ക് യോഗ്യത നേടുന്നതിനായി അപേക്ഷകര്‍ പ്രവേശന പരീക്ഷകള്‍ എഴുതേണ്ടതില്ല. 1961ലെ അപ്രന്റിസ് ആക്‌ട് പ്രകാരം മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം നല്‍കുന്നതിനായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ്സ് അല്ലെങ്കില്‍ പ്ലസ്ടു പരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന്റെ ശരാശരി ശതമാനം ഉള്‍പ്പെടുത്തിയായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് വേണം. ഐടിഐ പരീക്ഷയ്ക്കും തുല്യ വെയിറ്റേജ് ആയിരിക്കും നല്‍കുക.


റെയില്‍വെ നിയമനം : യോ​ഗ്യതകള്‍


വിദ്യാഭ്യാസ യോഗ്യത:


ഉദ്യോഗാര്‍ത്ഥികള്‍ ഒരു അംഗീകൃത ബോര്‍ഡില്‍ നിന്ന് 10, +2 പരീക്ഷകളോ തത്തുല്യ പരീക്ഷകളോ പാസായിരിക്കണം. പരീക്ഷകളില്‍ മൊത്തം കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടി വിജയിച്ചിരിക്കണം. മാത്രമല്ല, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ (ITI)പാസായിരിക്കണം (NCVT/SCVTനല്‍കുന്ന സര്‍ട്ടിഫിക്കറ്റ്)


സാങ്കേതിക യോഗ്യത:

ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടി/ എസ് സിവിടിയുടെ (NCVT/SCVT) അം​ഗീകാരമുള്ള ഐടിഐ സര്‍ട്ടിഫിക്കറ്റ്/ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

പ്രായപരിധി:

15 വയസ്സുമുതല്‍ 24 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അതായത്, 2022 ഓഗസ്റ്റ് 1 പ്രകാരം അപേക്ഷകന് 15 വയസ്സ് തികഞ്ഞിരിക്കണം, അതുപോലെ 24 വയസ്സിന് താഴെയും ആയിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.


റെയില്‍വേ റിക്രൂട്ട്മെന്റ്: അപേക്ഷിക്കുന്നത് എങ്ങനെ ?



ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.rrcpryj.org സര്‍ന്ദര്‍ശിക്കുക

ഘട്ടം 2: ഹോം പേജില്‍ നിന്നും 'ആക്റ്റ് അപ്രന്റീസ്' എന്ന വിഭാഗം കണ്ടെത്തുക

ഘട്ടം 3: അതിനു താഴെയായി ഓണ്‍ലൈന്‍ ഫോമിലേക്കുള്ള ഒരു ലിങ്ക് ഉണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്യുക

ഘട്ടം 4: നിങ്ങള്‍ ആഗ്രഹിക്കുന്ന പോസ്റ്റിന് വേണ്ടി രജിസ്റ്റര്‍ ചെയ്യുക, അതിന് ശേഷം അപേക്ഷ സമര്‍പ്പിക്കുക

അപേക്ഷ ഫീസ്:

ജനറല്‍ വിഭാ​ഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. മറ്റ് വിഭാ​ഗക്കാര്‍ ഫീസ് അടയ്ക്കേണ്ടതില്ല. കൂടാതെ എസ്‌സി/എസ്‌ടി/വികലാംഗര്‍/വനിത ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവരും ഫീസ് അടയ്ക്കേണ്ടതില്ല. ഇവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe