Type Here to Get Search Results !

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥിയെ കാണാതായി, കണ്ടെത്തിയത് വഴിയരികിലെ വീടിന്‍റെ ടെറസില്‍ ഉറങ്ങുന്ന നിലയില്‍

 





അങ്കമാലി: കൊടുങ്ങല്ലൂരില്‍ നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ഥിയെ ചെങ്ങമനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അയിരൂര്‍ ഭാഗത്ത് റോഡരികിലെ വീടിന്റെ ടെറസില്‍ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തി.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ശനിയാഴ്ച പുലര്‍ച്ചെ 2.45ഓടെ കുന്നുകര പഞ്ചായത്തിലെ അയിരൂര്‍ ക്രൈസ്തവ ചര്‍ച്ചിന് സമീപമുള്ള വീടിന് മുകളില്‍ നിന്ന് കണ്ടെത്തിയത്.



വെള്ളിയാഴ്ച വൈകിട്ട് ആറിന് ശേഷം വീടിനടുത്തുള്ള ട്യൂഷന്‍ സെന്‍ററില്‍ നിന്ന് സൈക്കിളില്‍ കൊടുങ്ങല്ലൂര്‍ ആനാപ്പുറത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം മടങ്ങുമ്ബോള്‍ വഴിതെറ്റി നെടുമ്ബാശ്ശേരി വിമാനത്താവള റോഡിലൂടെ സഞ്ചരിക്കുകയായിരുന്നുവത്രെ. ആരോടും വഴി ചോദിക്കുകയോ ദിശ അറിയുകയോ ചെയ്യാതെ അലക്ഷ്യമായി സൈക്കിള്‍ ചവിട്ടി അവശനായ ശേഷം സൈക്കിള്‍ വഴിയരികില്‍വെച്ച ശേഷം വീടിന്റെ ഗോവണി കയറി ടെറസില്‍ കയറി കിടക്കുകയായിരുന്നു. 



ക്ഷീണം കൊണ്ട് ഉറങ്ങിപ്പോവുകയും ചെയ്തു. ഈ സമയമാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് രക്ഷിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

അതോടെ, പൊലീസും ബന്ധുക്കളും നാട്ടുകാരും സഹപാഠികളും ചേര്‍ന്ന് കുട്ടിയെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പല മാര്‍ഗങ്ങളും തേടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ പൊലീസും ബന്ധുക്കളും നാട്ടുകാരുടെ സഹായത്തോടെ ആനാപ്പുറം മുതല്‍ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് പുലര്‍ച്ചയോടെ വഴിയരികില്‍ വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 



അതോടെ സമീപത്തെ വീട്ടുടമയെ വിളിച്ചുണര്‍ത്തി ടെറസിലെത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ഥിയെ കണ്ടെത്തിയത്. അതോടെ ചെങ്ങമനാട് പൊലീസും സ്ഥലത്തെത്തി. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥി ആരോടും കൂടുതല്‍ അടുപ്പം കാട്ടാത്ത സൗമ്യ ശീലക്കാരനാണ്.



വഴി ചോദിക്കാനുള്ള ആര്‍ജവമോ മനോധൈര്യമോ ഇല്ലാതെ പോയതാണ് വഴിതെറ്റി അലക്ഷ്യമായി സഞ്ചരിക്കാന്‍ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മഴ പെയ്യാതിരുന്നതും തുണയായി. വീട്ടുകാരെ വിളിച്ചു വരുത്തി പുലര്‍ച്ചയോടെ പൊലീസ് കുട്ടിയെ കൈമാറുകയും ചെയ്തു. അതിന് ശേഷം മഴ കനക്കുകയുമായിരുന്നു. കുട്ടിയെ കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറിയ ശേഷവും സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും അതിനെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe