Type Here to Get Search Results !

ജുമുഅ സമയത്തെ പരീക്ഷ: ആവശ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സമയം പുന:ക്രമീകരിച്ച് നൽകും. കാംപസ് ഫ്രണ്ടിന് PSC യുടെ ഉറപ്പ്






ജുമുഅ സമയത്തെ PSC പരീക്ഷയുടെ സമയം പുന:ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷാൻ ചെയർമാന് നിവേദനം നൽകിയിരുന്നു. തുടർന്ന് PSC യുടെ ഓഫീസിൽ നിന്നും ഷാനെ ബന്ധപ്പെടുകയും പരീക്ഷാസമയം പുന:ക്രമീകരിക്കുമെന്നും PSC ഉറപ്പ് നൽകി.






ഓൺലൈൻ ആയാണ് പരീക്ഷ നടക്കുന്നത്.1856 വിദ്യാർഥികൾ എഴുതുന്ന പരീക്ഷ രണ്ട് ബാച്ചായാണ് നടക്കുക. ജുമുഅ നമസ്കരിക്കേണ്ട ഉദ്യോഗാർഥികൾ ഹാൾടിക്കറ്റിൻ്റെ കോപ്പിയും സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷയും അടിയന്തിരമായി PSC ക്കോ പ്രസ്തുത സെൻ്ററിലോ നൽകേണ്ടതാണ്. അങ്ങിനെ നൽകുന്ന പക്ഷം പ്രസ്തുത ഉദ്യോഗാർഥികളെ ജുമുഅക്ക് മുമ്പുള്ള ആദ്യ ബാച്ചിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്ന് PSC ഓഫീസിൽ നിന്ന് കാംപസ് ഫ്രണ്ട് ഭാരവാഹികളെ അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe