Type Here to Get Search Results !

നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ എത്ര സിം എടുത്തിട്ടുണ്ടെന്ന് അറിയണോ? വഴി ഇതാണ്







ഒരു സിം കാര്‍ഡ് വാങ്ങാന്‍ പോകുമ്ബോഴെല്ലാം ഒരു ഐഡി പ്രൂഫ് ആവശ്യമാണ്. മിക്കവാറും പേരും ഇപ്പോള്‍ ഇതിനായി ആധാര്‍ കാര്‍ഡാണ് നല്‍കുന്നത്.


ഇതിനുശേഷം മാത്രമേ ടെലികോം കമ്ബനി ഞങ്ങളുടെ സിം ആക്ടിവേറ്റ് ആക്കൂ. ഇത്തരത്തില്‍ ഒരു വ്യക്തിയുടെ പേരില്‍ നിരവധി സിമ്മുകള്‍ ഉണ്ടാവുന്നതും ഉടമ ഇത് ശ്രദ്ധേക്കാതെയും പോകുകയും ചെയ്യുന്നത് പതിവാണ്.


പലപ്പോഴും ഈ സിമ്മുകള്‍ ഉപയോഗിച്ച്‌ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.അത് കൊണ്ട് തന്നെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ എടുത്ത എത്ര സിമ്മുകള്‍ ആക്ടീവായി ഉണ്ടെന്ന് പരിശോധിക്കണം.അത് എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം


ഒരു ആധാറില്‍ എനിക്ക് എത്ര സിമ്മുകള്‍ ലഭിക്കും?


ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്‍റെ നിയമ പ്രകാരം ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച്‌ 9 സിമ്മുകള്‍ വരെ എടുക്കാം. കൂടാതെ നിങ്ങള്‍ക്ക് ഒരു സമയം 6 സിം കാര്‍ഡുകള്‍ വരെ ഉപയോഗിക്കാം. ഇനി നിിങ്ങളുടെ ആധാറില്‍ എത്ര സിമ്മുകള്‍ സജീവമാണെന്ന് പരിശോധിക്കാം.


ടെലികോം പോര്‍ട്ടല്‍


ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോര്‍ട്ടല്‍ സന്ദര്‍ശിച്ച്‌ എത്ര സിമ്മുകള്‍ സജീവമാണെന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാം. ഇതോടൊപ്പം ലിസ്റ്റില്‍ വ്യാജ സിം കണ്ടെത്തിയാല്‍ അത് ബ്ലോക്ക് ചെയ്യാനും സാധിക്കും. ഉപയോഗത്തിലില്ലാത്തതും ആധാറില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നതുമായ സിമ്മും ഒഴിവാക്കാം. ടെലികോം അനലിറ്റിക്സ് ഫോര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (TAFCO) എന്നതാണ് ഇതിനായുള്ള പോര്‍ട്ടല്‍.


പരിശോധിക്കേണ്ട വിധം


1. ആദ്യം https://www.tafcop.dgtelecom.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2. നിങ്ങളുടെ ആധാര്‍ നമ്ബര്‍ ഇവിടെ നല്‍കുക. മൊബൈലില്‍ OTP വരും, അതും ഇവിടെ നല്‍കണം.

3. OTP നല്‍കിയ ശേഷം, ആധാറുമായി ലിങ്ക് ചെയ്ത സിമ്മിന്റെ ലിസ്റ്റ് നിങ്ങളുടെ മുന്നില്‍ തുറക്കും.

4. മറുവശത്ത്, അനധികൃത നമ്ബര്‍ കണ്ടെത്തിയാല്‍, അത് തടയാനും കഴിയും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe