Type Here to Get Search Results !

രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയില്‍; ഏതെല്ലാം മേഖലയില്‍ ഇത് ബാധിക്കും?

 



ഡോളറിനെതിരെ രൂപയുടെ മൂല്യം സർവകാല തകർച്ചയിലെത്തി നിൽക്കുകയാണ്. രൂപയ്ക്ക് ഡോളറുമായുള്ള വിനിമയ മൂല്യം ചരിത്രത്തിൽ ആദ്യമായി 80 കടന്നു. തിങ്കളാഴ്ച 79.98ൽ വിനിമയം അവസാനിപ്പിച്ച രൂപ ചൊവ്വാഴച് 80 കടന്നു. ഈയാഴ്ച രൂപയുടെ മൂല്യം സ്ഥിരതയില്ലാതെ തുടരുമെന്നാണ് റിപ്പോർട്ടുകൾ. 80.55 വരെ നിലനിൽക്കുന്നൊണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


ആഭ്യന്തര ഓഹരി വിപണിയിൽനിന്ന് വിദേശ നിക്ഷേപത്തിന്റെ പിൻവലിയലും ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യമിടിയാൻ കാരണം. ബാരലിന് 102.98 രൂപയായാണ് എണ്ണവില വർധിച്ചത്. വരും ദിവസങ്ങളിൽ 79.79, 80.20 എന്ന നിരക്കിലായിരിക്കും രൂപയുടെ വിനിമയമെന്നും വിദഗ്ധർ പറയുന്നു.


Read Also:- ഈദ് ഫെസ്റ്റും കലാപരിപാടികളും സംഘടിപ്പിച്ചു


രൂപയുടെ മൂല്യം സർവകാല റെക്കോർഡിലെത്തുമ്പോൾ അതെങ്ങനെയാണ് നമ്മളെ ബാധിക്കുകയെന്നറിയാം.


ഇറക്കുമതിയും വിലക്കയറ്റവും


ഇന്ത്യൻ രൂപയ്ക്ക് മൂല്യമിടിയുന്നു എന്ന് കേൾക്കുമ്പോൾ അന്താരാഷ്ട്ര വ്യാപാരം ചെലവേറുന്നു എന്നു വേണം മനസിലാക്കാൻ. ഇതിന്റെ ഫലമോ, ഇറക്കുമതി കുറയുകയും അവശ്യസാധനങ്ങൾക്കുൾപ്പെടെ എല്ലാത്തിനും വില കൂടാൻ തുടങ്ങുകയും ചെയ്യും.


ഇന്ധന വില ഉയരും


ഇന്ത്യയിൽ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്. രൂപയുടെ മൂല്യം കുറയുന്നത് ഇന്ധനവില കൂടാൻ കാരണമാകും.


വിദേശവിദ്യാഭ്യാസം ചെലവേറും


വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠന ചിലവ് കൂടുമെന്നതാണ് മറ്റൊന്ന്. ഡോളറിന് കൂടുതൽ ഇന്ത്യൻ രൂപ ചിലവാക്കി വേണം വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ.


വിദേശ യാത്രകളെ ബാധിക്കും


രൂപയുടെ മൂല്യം കുറയുന്നതോടെ വിദേശ യാത്രകൾക്ക് ചിലവേറും. മുൻപ് ചെലവാക്കിയതിനെക്കാൾ കൂടുതൽ തുക ഈ സമയങ്ങളിൽ യാത്രയ്ക്കായി ആവശ്യമായി വരും.


നേട്ടം പ്രവാസികൾക്ക്


വിദേശത്ത് നിന്ന് പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് പണമയക്കുമ്പോൾ കൂടുതൽ മൂല്യത്തിലയക്കും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe